മുടിയുടെ കരുത്തിനും അഴകിനും  കർപ്പൂര തുളസി എണ്ണ ഏറ്റവും ഉത്തമം. കർപ്പൂരത്തുളസി നൽകുന്ന സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇത് തലമുടിക്ക് നൽകുന്ന നല്ല ഗുണങ്ങൾ. നിങ്ങളുടെ കേശസംരക്ഷണത്തിനും തലമുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുയി കര്‍പ്പൂര തുളസിയിൽ നിന്ന് തയ്യാറാക്കുന്ന ആവശ്യ എണ്ണകൾ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നമുക്കിന്ന് അതിനെക്കുറിച്ച് കൂടുതൽ വിശദമായി സംസാരിക്കാം.

 

 

   കർപ്പൂരതുളസി എണ്ണയിൽ അടങ്ങിയിരിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നാണ് മെന്തോൾ, ഇതിന് സവിശേഷമായ മണം, രുചി, രസം എന്നിവ നൽകുന്നത് ഈ ഘടകമാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. അതിൽ കാൽസ്യം, അയൺ, മഗ്നീഷ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. ഒരാളുടെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിന് ഈ എണ്ണ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.കര്‍പ്പൂര തുളസി ഔഷധ ചെടിയുടെ ഇലകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സത്തകളാണ് പിന്നീട് അവശ്യ എണ്ണകളുടെ രൂപത്തിലാക്കിയെടുക്കുന്നത്.

 

  ഇത്തരം എണ്ണകൾ വളരെ വീര്യം കുറഞ്ഞതു മുതൽ ശക്തിയേറിയത് വരെയുണ്ട്. പ്രത്യേക രീതിയിലുള്ള സ്വേദന പ്രക്രിയയിലൂടെയാണ് കൂടുതൽ വീര്യമേറിയ എണ്ണകൾ നിർമ്മിച്ചെടുക്കുന്നത്. ഇളം മഞ്ഞ നിറമുള്ള ഈ എണ്ണയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.  വിശിഷ്ടമായ സുഗന്ധവും സ്വാദിനുമൊക്കെ പകരാനായി തയ്യാക്കുന്ന ഭക്ഷണങ്ങളിലും ആയുർവേദ ഔഷധങ്ങളിലും ഒക്കെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ചേരുവയാണ് കര്‍പ്പൂര തുളസി. വൈവിധ്യമാർന്ന ഇതിലെ പോഷകഗുണങ്ങൾ ഒരാളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം വളരെയധികം ഗുണകരമാണ്.

 

 

  കർപ്പൂരത്തുളസി നൽകുന്ന സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇത് തലമുടിക്ക് നൽകുന്ന നല്ല ഗുണങ്ങൾ. മുടിവേരുകളെ ശക്തിപ്പെടുത്താൻ ഇത് ഏറെ പ്രയോജന കരമാണ്.  നിങ്ങളുടെ മുടിവേരുകൾക്ക് ബലം നൽകുന്നതിന് ഏറ്റവും ആവശ്യമായ രണ്ട് ഘടകങ്ങളാണ് മെന്റോൺ, പ്യൂലെഗോൺ എന്നിവ. ഇവ രണ്ടും ഈ എണ്ണയിൽ നിറഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ മുടി കൊഴിച്ചിലിനുള്ള ഉത്തമ പരിഹാരമായി ഇതിനെ കണക്കാക്കാം.

 

 

  മുടിയുടെ  വളർച്ച സ്ഥിരപ്പെടുത്താൻ ഇത് സഹായിക്കും. തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും കർപ്പൂരതുളസി എണ്ണ ഫലപ്രദമാണ് എന്ന് വിദഗ്ധർ നിഗമനം ചെയ്യുന്നു. വളരെയധികം മുടി നഷ്ടപ്പെടുന്ന പ്രശ്നം അനുഭവിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങളെ പരിഹരിക്കാനായി ഈ എണ്ണ ഉപയോഗിക്കാൻ ശ്രമിക്കാം.നിങ്ങളുടെ മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കാനായി നിങ്ങൾക്ക് കര്‍പ്പൂര തുളസി എണ്ണ ഫലപ്രദമായി ഉപയോഗിക്കാനാകും.

 

 

  മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മറ്റേതൊരു ഹെയർ ഓയിലുകളേക്കാളും മികച്ചതാണ് ഇവ. ഈ എണ്ണ മുടിയുടെ വേരുകളിലേക്ക് എളുപ്പത്തിൽ ആഴ്ന്നിറങ്ങുകയും അതുവഴി രോമകൂപങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.തലയിലെ  പേൻശല്യം ഒഴിവാക്കാൻ ഇത് ഏറെ ഗുണകരമാണ്. . നിങ്ങളുടെ തലയിൽ പേനുകൾ ഉണ്ടെങ്കിൽ രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് കർപ്പൂര തുളസി എണ്ണ ഉപയോഗിച്ച് തലയിൽ കുറച്ച് തവണ മസാജ് ചെയ്യുക, രാത്രി മുഴുവൻ ഈ എണ്ണ തലയിൽ ഇരിക്കട്ടെ.

 

 

  അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് മുടി കഴുകുക. തലയിലെ പേനിൻ്റെ പ്രശ്‌നത്തിൽ നിന്ന് പരിപൂർണ്ണ സംരക്ഷണം നേടുന്നതിനായി കുറച്ചു ദിവസം അടുപ്പിച്ച് ഈ പ്രക്രിയ ആവർത്തിക്കുക. മാത്രമല്ല വരണ്ട തലയോട്ടിയുടെ പ്രശ്നങ്ങൾ തടയാൻ ഇവ സാഹയിക്കും. ഈ എണ്ണ നിങ്ങളുടെ തലയോട്ടിയിലും മുടിയിലുമൊക്കെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ പകർന്ന് നൽകാൻ സഹായിക്കും. ബദാം ഓയിൽ പോലുള്ള ഏതെങ്കിലും കാരിയർ ഓയിലുമായി കര്‍പ്പൂര തുളസി എണ്ണ കലർത്തിയ ശേഷം തലയോട്ടിയിലും മുടിയിലുമൊക്കെ മസാജ് ചെയ്യുക മാത്രമാണ് നിങ്ങൾ ആകെ ചെയ്യേണ്ടത്.

 

 

  ഏറ്റവും പ്രയോജനകരമായി ഈ എണ്ണ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗങ്ങളിലൊന്ന് നിങ്ങളുടെ തലയോട്ടിയിലും മുടിയിലുമെല്ലാം ഈ എണ്ണ ഉപയോഗിച്ചുകൊണ്ട് മസാജ് ചെയ്യുന്നതാണ്. മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന വളരെ ശക്തിയേറിയ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഈ എണ്ണയോടൊപ്പം, ബദാം ഓയിൽ, വെളിച്ചെണ്ണ, ജോജോബ ഓയിൽ തുടങ്ങിയ ഏതെങ്കിലും നല്ല കാരിയർ ഓയിലുകൾ ചേർത്തു കലർത്തി ഉപയോഗിക്കേണ്ടത് പ്രധാനമാണ്.

 

 

  ഓരോ ടേബിൾ സ്പൂൺ കാരിയർ ഓയിലിനും 2 മുതൽ 3 തുള്ളി കർപ്പൂരതുളസി എണ്ണകൾ എടുത്തു മിക്സ് ചെയ്യാം. നിങ്ങളുടെ തലമുടിയുടെ ആവശ്യകതകൾ അനുസരിച്ച് കാരിയർ ഓയിൽ ഉപയോഗിച്ചുകൊണ്ട് ഈ അവശ്യ എണ്ണ നേർപ്പിച്ചെടുക്കണം. ഇത് തലയിൽ പുരട്ടി കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് വരെ സൂക്ഷിക്കാം. അതിനുശേഷം പതിവുപോലെ കഴുകിക്കളയാം.അതായത് മറ്റ് പലതരം അവശ്യ എണ്ണകളെ അപേക്ഷിച്ച് താരതമ്യം ചെയ്യുമ്പോൾ കർപ്പൂരതുളസി എണ്ണകൾ കൂടുതൽ സാന്ദ്രീകൃതവും വീര്യമേറിയതുമാണ്. അതിനാൽ, ഒരാൾ ഇത് ഉപയോഗിക്കുമ്പോൾ ആവശ്യമായ ശ്രദ്ധയും ജാഗ്രതയും പുലർത്താൻ ശ്രമിക്കണം. 

 

మరింత సమాచారం తెలుసుకోండి: