സ്ത്രീകളിലെ മുടി കൊഴിച്ചൽ ഇത് കാരണമാകാം. എന്താണ് എന്നല്ലേ?  ശരിയായ ആരോഗ്യം കാത്തു സൂക്ഷിച്ചാൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ. സ്ത്രീകളിലെ മുടി കൊഴിച്ചിലിന്‌ കാരണങ്ങൾ പലതുണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ അവയ്‌ക്കൊക്കെ പരിഹാര മാർഗ്ഗങ്ങളും ഉണ്ട്. മുടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ, മുടി കൊഴിച്ചിൽ പരിഹരിക്കാനുള്ള എളുപ്പ വഴികൾ തുടങ്ങിയ കാര്യങ്ങളറിയാം.  ടീലൊജന്‍ എന്നറിയപ്പെടുന്ന മൂന്നാമത്തെ ഘട്ടത്തിൽ മുടി വളർച്ച മന്ദീഭവിക്കും.

 

 

  അതായത് ഈ ഘട്ടത്തിൽ മുടിയുടെ വളർച്ച പൂർണ്ണമായും നിലയ്ക്കും. ഇതോടൊപ്പം ഈ ഘട്ടത്തിൽ മുടിക്ക് കറുപ്പ് നിറം നൽകുന്ന കോശങ്ങളുടെ പ്രവർത്തനവും കുറഞ്ഞുവരും. ടീലൊജന്‍ ഘട്ടത്തിൽ വളരുന്ന മുടിയ്ക്ക് പരമാവധി മൂന്ന് മാസം വരെയേ ആയുസ്സുള്ളൂ. മുടിയുടെ വളർച്ച ഏകദേശം 10 ശതമാനത്തിൽ താഴെ മാത്രമേ ഈ ഘട്ടത്തിൽ നടക്കുന്നുള്ളൂ.ആരോഗ്യമുള്ള വ്യക്തിയിൽ മൂന്ന് ഘട്ടങ്ങളിലായാണ് മുടിയുടെ വളർച്ച സംഭവിക്കുന്നത്. മുടിവളർച്ചയുടെ ആദ്യഘട്ടമായ അനാജന്‍ ആദ്യത്തെ രണ്ട് മുതൽ പത്ത് വർഷത്തിനുള്ളിൽ നടക്കുന്നു.

 

 

  മൊത്തം മുടി വളർച്ചയുടെ 90 ശതമാനവും ഈ ഘട്ടത്തിലാണ് സംഭവിക്കുന്നത്. രണ്ടാമത്തെ ഘട്ടം കാറ്റജന്‍ എന്നറിയപ്പെടുന്നു. ഒന്ന് മുതൽ രണ്ടാഴ്ച വരെയാണ് ഈ ഘട്ടത്തിൽ മുടി വളരുന്നത്. മുടി വളർച്ചയുടെ ഒരു ശതമാനം മാത്രമാണ് ഈ ഘട്ടത്തിൽ നടക്കുക. പല സ്ത്രീകളിലെയും മുടി കൊഴിച്ചിലിന്‌ പിന്നിലെ പ്രധാന വില്ലൻ താരൻ തന്നെയാണ്. ശിരോചർമ്മത്തിലെ (scalp) വൃത്തിയില്ലായ്മ തന്നെയാണ് താരനുണ്ടാകാനുള്ള അടിസ്ഥാന കാരണം.

 

 

  ശരീരത്തിൽ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവർത്തനഫലമായി ശിരോചർമ്മത്തിലും എണ്ണമയം ഉണ്ടാകുകയും ക്രമേണ അതിൽ പൊടിയും അഴുക്കും അടിഞ്ഞു കൂടി താരൻ ഉണ്ടാകുകയും ചെയ്യും. വിയർപ്പുതുള്ളികൾ ശിരോചർമ്മത്തിലടിഞ്ഞും തലയിൽ താരൻ പെരുകാം. കൗമാരപ്രായത്തിൽ തന്നെ പലർക്കും താരന്റെ ശല്യം തുടങ്ങും.അത്ര നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല സ്ത്രീകൾക്ക് മുടി കൊഴിച്ചിൽ. ഭക്ഷണത്തിലെ ക്രമക്കേടുകൾ, മാനസിക പിരിമുറുക്കം, അന്തരീക്ഷത്തിലെ അഴുക്കുകൾ, ഉറക്കക്കുറവ് എന്ന തുടങ്ങി മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങൾ നിരവധിയാണ്.

 

 

  താരനുള്ള പ്രതിവിധി യഥാസമയം കാണാത്ത പക്ഷം ഇത് ശിരോചർമ്മത്തിന്റെ മാറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ച് മുടി കൊഴിച്ചിൽ രൂക്ഷമാക്കും. കൂടാതെ മുടിയുടെ വളർച്ച മന്ദഗതിയിലാകുകയും ചെയ്യും. ചില ഘട്ടങ്ങളിൽ താരൻ വലിയ ചെതുമ്പൽ പോലെ പ്രത്യക്ഷപ്പെടും. താരന്റെ കൂടിയ അവസ്ഥയാണിത്. താരന്റെ ശല്യം രൂക്ഷമാകുമ്പോൾ ചർമ്മത്തിൽ വെളുത്ത ശല്ക്കങ്ങൾ പ്രത്യക്ഷപ്പെടുന്നതോടൊപ്പം അസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടും.

 

 

 തുടക്കത്തിൽ തന്നെ താരന് ചികിത്സ തേടിയാൽ ഭാവിയിൽ അമിതമായുണ്ടായേക്കാവുന്ന മുടി കൊഴിച്ചിലിൽ നിന്ന് രക്ഷപെടാം.പോഷഗുണങ്ങൾ ധാരാളമുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോമവളർച്ചയെ പരിപോഷിപ്പിക്കും. ചില സ്ത്രീകൾ വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭക്ഷണത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നത് വഴി പോഷക ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു. ഇത് അമിത മുടി കൊഴിച്ചിലിലേയ്ക്കും നയിക്കും.
ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ.

 

 

  ആഹാരത്തിൽ ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും മാംസ്യത്തിന്റെയും അളവ് കുറയുമ്പോൾ മുടിയുടെ വളർച്ച മുരടിക്കും. ക്രമേണ മുടി കൊഴിച്ചിൽ ആരംഭിക്കുകയും ചെയ്യും.ധാരാളം കൊഴിയുന്നത് കണ്ടു വരുന്നുണ്ട്. അതായത് വളർന്നു കൊണ്ടിരിക്കുന്ന മുടിയുടെ കോശ വിഭജനം തടസ്സപ്പെട്ട് മുടി വളർച്ച പൂർണ്ണമായും വിശ്രമാവസ്ഥയിലേയ്ക്ക് നീങ്ങുന്നു. ഇത് മുടി കൊഴിച്ചിലിലേയ്ക്കും നയിക്കുന്നു. ടിലോജന്‍ എഫ്ളൂവിയം എന്നാണു ഈ അവസ്ഥ അറിയപ്പെടുന്നത്.

 

 

  വീട്ടിൽ നിന്നും ജോലി സ്ഥലത്തു നിന്നും ഉണ്ടാകുന്ന പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ മുടി വളർച്ചയെ എങ്ങനെ ബാധിക്കുമെന്ന് പലരും ആശ്ചര്യപ്പെടാറുണ്ട്. ഇതിലല്പം കാര്യമുണ്ട്. മുടിയുടെ വളർച്ച മെല്ലെയാകുന്നതിനും ക്രമേണ ഇത് മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കുന്നതിനും ഒരു പ്രധാനകാരണം മാനസിക പിരിമുറുക്കങ്ങളാണ്.അമ്മയായ ശേഷം മിക്ക സ്ത്രീകളുടെയും പരാതിയാണ് അമിതമായ മുടി കൊഴിച്ചിൽ. ഗർഭകാലത്ത് മുടി കൊഴിച്ചിൽ അത്ര കാര്യമായി സംഭവിക്കുന്നില്ലെങ്കിലും പ്രസവശേഷം ഇത് പ്രകടമായ അവസ്ഥയിലേയ്ക്ക് നീങ്ങും.

 

 

  അതായത് പ്രസവം കഴിഞ്ഞ് ഏതാണ്ട് മൂന്ന് മാസമാകുമ്പോഴേയ്ക്കും ശക്തമായ മുടി കൊഴിച്ചിൽ അനുഭവപ്പെട്ട് തുടങ്ങും. ഗർഭകാലത്ത് ഈസ്ട്രജന്‍, കോര്‍ട്ടിസാേള്‍ തുടങ്ങിയ ഹോര്മോണുകളുടെ പ്രവർത്തനം ത്വരിതഗതിയിൽ നടക്കുന്നതിനാൽ മുടിവളർച്ചയും വേഗത്തിൽ നടക്കും.   

మరింత సమాచారం తెలుసుకోండి: