മീനെണ്ണ ഉപയോഗിച്ചാൽ മുടിക്ക് നല്ലതാണോ? പണ്ട് മുതൽക്കേ കേട്ടറിവുള്ള കാര്യമാണ് ഇത്. കോൾഡ് പ്രസ്സ് ചെയ്യുന്നതിനായി പാചകം, പിഴിയൽ, ഊറ്റൽ, വേർതിരിക്കൽ തുടങ്ങിയ പ്രക്രിയകൾ ആവശ്യമാണ്. ലായകങ്ങളുപയോഗിച്ച് മത്സ്യ എണ്ണ വേർതിരിച്ചെടുക്കുമ്പോൾ, കൊഴുപ്പുകൾ ജൈവ ലായകങ്ങളിൽ ലയിക്കുന്നതും വെള്ളത്തിലെ ലയിക്കാത്തതുമായ പ്രക്രിയയെ ആശ്രയിച്ചിരിക്കുന്നു.

 

 

 

  ഇത് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ധാതുക്കൾ എന്നിവ വെള്ളത്തിൽ നിന്ന് വേർതിരിക്കുന്നു.സൂപ്പർക്രിട്ടിക്കൽ ദ്രാവകങ്ങൾ, വെറ്റ് പ്രസ്സിംഗ്, ലായകങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വേർതിരിക്കൽ, എൻസൈമുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഫിഷ് സൈലേജ് തുടങ്ങിയ വിവിധ രീതികളിലൂടെ മീനെണ്ണ നമുക്ക് വേർതിരിച്ചെടുക്കാൻ സാധിക്കും. വെറ്റ് പ്രസ്സിങ്, ലായകങ്ങളുപയോഗിച്ചുള്ള വേർതിരിക്കൽ എന്നിവയാണ് ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്ന രണ്ട് രീതികൾ.

 

 

 

  മീനെണ്ണയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ശിരോചർമ്മം വൃത്തിയായി സൂക്ഷിക്കാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അയലയിൽ നിന്ന് ലഭിക്കുന്ന മീനെണ്ണ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഇത് മുടിയിഴകളുടെയും മുടിവേരുകളുടെയും വളർച്ച വർദ്ധിപ്പിക്കുന്നു. കൂടാതെ, ഇത് മുടിയുടെ ആയുസ്സും വർദ്ധിപ്പിക്കുന്നു.വാർദ്ധക്യം, ചൂടുള്ള കാലാവസ്ഥ മൂലമുള്ള കേടുപാടുകൾ, ഡെർമറ്റൈറ്റിസ് എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ മീനെണ്ണ നമ്മളെ സഹായിക്കുന്നു.

 

 

  മീനെണ്ണയിൽ ഒമേഗ -3 പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് അറ്റോപിക് ഡെർമറ്റൈറ്റിസും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുന്നു. അങ്ങിനെ ഓക്സിഡേറ്റീവ് സമ്മർദ്ദം മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ കുറയ്ക്കുവാൻ ഉപകരിക്കുകയും ചെയ്യുന്നു എന്ന് സാരം.കൊറിയയിലെ ഗവേഷകരുടെ അഭിപ്രായത്തിൽ പുളിപ്പിച്ച മീനെണ്ണ കഴിക്കുന്നത് മുടിയുടെ വളർച്ചയെ സഹായിക്കും എന്നാണ്.

 

 

 

 

  ഇത് ചർമ്മത്തിന്റെ പാപ്പില്ല കോശങ്ങളുടെ വ്യാപനം വർദ്ധിപ്പിക്കുന്നു. അതിലൂടെ ഇത് മുടിയുടെ വളർച്ചയെയും ഉത്തേജിപ്പിക്കുന്നു.മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന 5-ആൽഫ റിഡക്റ്റേസ് തടയാൻ മീനെണ്ണ സഹായിക്കുന്നു. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടിയുടെ ഉള്ളും ആരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിലുണ്ട്. അമിതമായ എണ്ണമയം ഉണ്ടാവുന്നത് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

 

 

  കോശഘടന, കൊഴുപ്പിന്റെ സംയോജനം, ശിരോചർമ്മത്തിലെയും മുടിയിലെയും അസ്വസ്ഥത എന്നിവയെ ബാധിക്കുന്ന പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ മീനെണ്ണയിൽ അടങ്ങിയിട്ടുണ്ട്.മുടിയുടെ ഉള്ള് വർദ്ധിപ്പിച്ച് മുടി കൊഴിച്ചിലിന് കാരണമാകുന്ന ടിലോജെൻ ഘട്ടം കുറയ്ക്കുന്നതിലൂടെ, മുടി കൊഴിച്ചിൽ പ്രശ്നം പരിഹരിക്കുവാൻ മീനെണ്ണയിൽ അടങ്ങിയിട്ടുള്ള ഒമേഗ -3 സഹായിക്കും.താനേ ഉള്ള് കുറയുന്ന മുടി ഉള്ള സ്ത്രീകളിൽ ചർമ്മവും മുടിയും മെച്ചപ്പെടുത്തുന്നതിനായി മീനെണ്ണ ഗുണം ചെയ്യുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

 

 

  പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്സ്യങ്ങൾ. പ്രോട്ടീൻ മുടിയുടെ വളർച്ചയും ശക്തിയും വർദ്ധിപ്പിക്കുവാൻ സഹായിക്കുമ്പോൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അതിനാൽ മീനെണ്ണ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുവാൻ ഉപകരിക്കുന്നു.  

మరింత సమాచారం తెలుసుకోండి: