ദേവനന്ദയുടെ മരണത്തിലെ ദുരൂഹത വർധിപ്പിച്ച് കുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയം ബലപ്പെടുന്നു. വീടുമായും വീട്ടുകാരുമായും നല്ല പരിചയമുള്ള  ഒരാൾ കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തിൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. ചെരിപ്പിടാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം നടന്ന് ആറ്റിൻകരയിൽ എങ്ങനെ എത്തി എന്നതിൽ സംശയം നേരത്തെ ഉണ്ടായിരുന്നു.

 

 

 

 

   വീട്ടിൽ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. ട്രാക്കർ നായ റീന പോയ ദുർഘടമായ വഴിയിലൂടെ ചെരിപ്പില്ലാതെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്. വീടിനെയും കുട്ടിയേയും പരിചയമുള്ള ആൾ കുട്ടിയെ എടുത്തുകൊണ്ടുപോയാൽ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

 

 

    അതുകൊണ്ടാവാം ചെരിപ്പ് ഇടാതിരുന്നത്. കുറ‌ഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക പോലീസ്  തയ്യാറാക്കുകയും ചെറിയ തോതിൽ സംശയിക്കുന്നവരെ മൊഴിയെടുക്കാനെന്ന നിലയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. നൂറിലേറെ പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

 

 

 

 

   സംഭവത്തിന് ശേഷമുള്ള ഇവരുടെ പെരുമാറ്റം, ഫോൺ കാളുകൾ, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയാണ് പോലീസ് ഇപ്പോൾ ശ്രദ്ധിക്കുന്നത്.  മുൻപ് രണ്ട് തവണ ദേവനന്ദ വീട്ടിൽ നിന്നിറങ്ങി നടന്നെന്നുള്ളത് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ടെങ്കിലും കുട്ടിയ്ക്ക് രക്ഷിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഉപദേശം ലഭിച്ച ശേഷം പക്വതയോടെ മാത്രമാണ് കുട്ടി എല്ലാ കാര്യങ്ങളിലും ചെയ്തിരുന്നധ്. അമ്മ തുണി അലക്കുന്നിടത്തേക്ക് കുട്ടി ചെന്നപ്പോൾ 'അമ്മ ധന്യ തിരികെ അയച്ചിരുന്നു.

 

 

 

    ഇതിന് ശേഷം ആരോ വീട്ടിൽ വന്നിട്ടുണ്ടാകാം എന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണ്. നിരപരാധികൾ ഒരുതരത്തിലും വേദനിക്കാതെ ശാസ്ത്രീയമായ ചോദ്യം ചെയ്യലും തെളിവെടുപ്പും മതിയെന്ന നിര്ദേശമുള്ളതിനാൽ സംശയിക്കുന്നവരെപോലും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. #

 

 

 

 

    കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്നതും കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കാണാതായി മണിക്കൂറുകൾ കഴിയും മുൻപേ പുഴയിലടക്കം കുട്ടിക്കായുള്ള തിരച്ചിൽ നടന്നിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന സംശയങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

 

 

 

 

   ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആ ഒരാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. കസ്റ്റഡിയിൽ എടുത്തിട്ടില്ലെങ്കിലും പൊലീസിന്റെ നിരീക്ഷണത്തത്തിലാണ് ഇയാൾ ഇപ്പോഴുമുള്ളത്.  വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാൽ കുട്ടിയുമായി നല്ല അടുപ്പം ഇയാൾക്ക് ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.

మరింత సమాచారం తెలుసుకోండి: