ബേപ്പൂർ സുൽത്താന്റെ ഓർമയിൽ സിനിമ താരങ്ങളും അണിചേർന്നു. സംവിധായകരായ ആഷിഖ് അബു, അനുരാജ് മനോഹർ, മമ്മൂട്ടി എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പ്രിയപ്പെട്ട എഴുത്തുകാരന് ഓർമ്മപ്പൂക്കളർപ്പിച്ചു. താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ കമൻ്റുകളുമായി പതിവു പോലെ ആരാധകരും എത്തിയിട്ടുണ്ട്.

 

 

  പ്രിയ എഴുത്തുകാരൻ്റെ ഇനിയും മരിക്കാത്ത എഴുത്തുകളിലൂടെയാണ് ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരന് സ്മരണാഞ്ജലി നേരുന്നത്.ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മയിലാണ് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട വായനക്കാർ. ഇന്ന് അദ്ദേഹത്തിൻ്റെ ഇരുപത്തിയാറാം ചരമവാർഷികമാണ്. മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഏറെ ജനകീയനായ എഴുത്തുകാരനായിരുന്നു അദ്ദേഹം. നൂറ്റിക്കണക്കിനു വൈറൽ എഴുത്തുകൾ വൈക്കം മുഹമ്മദ് ബഷീറിൻ്റേത് മാത്രമായതാണ്.

 

 

 

  മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിൻ്റെ ഓർമ്മദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് സിനിമാരംഗത്തുള്ളവരും രംഗത്തെത്തിയിരിക്കുകയാണ്.ജൂലൈ അഞ്ച്, മലയാളത്തിലെ വിശ്വസാഹിത്യകാരന്‍ മണ്ണോട് ചേർന്നിട്ട് ഇരുപത്തിയാറ് കൊല്ലങ്ങൾ. ഇക്കൊല്ലങ്ങളത്രയും ശാരീരികപരമായ അദ്ദേഹത്തിൻ്റെ അസാന്നിധ്യം എഴുത്തുകളിലൂടെ മായ്ക്കപ്പെട്ടിരുന്നുവെന്നതാണ് ശ്രദ്ധേയമായ സംഗതി.

 

 

  ഇനിയുള്ള കാലങ്ങളിലും ഈ അതുല്യ കലാകാരൻ തൻ്റെ സൃഷ്ടികളിലൂടെ തലമുറകളായി അറിയപ്പെട്ടുകൊണ്ടേയിരിക്കും. സാധാരണക്കാരൻ്റെ എഴുത്തുകാരനെന്ന അതി ലളിതമായ അലങ്കാരത്തോടെ. അതേസമയം ഒരു സുഹൃത്തുമായി നടത്തിയ പന്തയത്തെതുടര്‍ന്നാണ് കഠാര വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൈകളിലെത്തുന്നത്.  പിന്നിട് ഏറെക്കാലം ഒരവയവം പോലെ സുല്‍ത്താനോട് ചേര്‍ന്നിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ തിളക്കമുള്ള ഏടായ ഭാര്‍ഗവിനിലയത്തിലും എഴുത്തുകാരന്‍റെ കഠാരയുണ്ട്.

 

 

 

  വി.എസ്.സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ സ്മാരകത്തിനായി 50ലക്ഷം രൂപ അനുവദിച്ചെങ്കിലും പദ്ധതി ഇപ്പോഴും ക. ആത്മസുഹൃത്തിന്‍റെ ഓര്‍മ്മക്കായി മുറ്റത്ത് ഒരു മങ്കോസ്റ്റിനും പുനലൂര്‍ രാജന്‍ നട്ടുവളര്‍ത്തുന്നു.  അതെ ജീവിതത്തിന്‍റെ കയ്പ്പും, പ്രണയത്തിന്‍റെ മധുരവും, ഒപ്പം ലോകതത്വങ്ങളും പിറന്ന മാങ്കോസ്റ്റിന്‍  മാങ്കോസ്റ്റിന്‍ ചുവടിനെ ഓര്‍മ്മിപ്പിക്കുന്നു.

 

  മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു  വൈക്കം മുഹമ്മദ് ബഷീർ. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

మరింత సమాచారం తెలుసుకోండి: