ഹോസ്റ്റല്‍ ഫീസ് 5 ഇരട്ടിയോളം വർധിപ്പിച്ചതിനെതിരെയും,വസ്ത്രധാരണാ നിബന്ധനകള്‍ക്കുമെതിരെയും,ഡല്‍ഹി ജവഹർലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികൾ കഴിഞ്ഞ പത്തുദിവസമായി  നടത്തിയ സമരമാണ് ഇന്ന് വന്‍ പ്രതിഷേധത്തില്‍  അവസാനിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാലും പങ്കെടുത്ത ബിരുദദാനച്ചടങ്ങ് നടക്കുന്ന വേദിയുടെ സമീപത്തേക്ക് വിദ്യാര്‍ഥികൾ  നടത്തിയ മാര്‍ച്ച്  പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച വിദ്യാർഥികളെ  അറസ്റ്റ് ചെയ്ത് നീക്കി.  പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.വൈസ് ചാന്‍സലര്‍ നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുത്തില്ലെങ്കില്‍ ക്യാംപസ് അടച്ചിട്ട്  പ്രതിഷേധിക്കാനാണ് വിദ്യാര്‍ഥിസംഘടനകളുടെ തീരുമാനം. പെണ്‍കുട്ടികളെ പുരുഷ പൊലീസുകാര്‍ ബലംപ്രയോഗിച്ച് മാറ്റിയത് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനു ആക്കം കൂട്ടിയിരുന്നു.വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകര്‍ സബര്‍മതി ഹോസ്റ്റല്‍ പരിസരത്ത് പ്രതിഷേധിച്ചു.വൻ പൊലീസ് സന്നാഹത്തെ കൂടാതെ അർധ സൈനികരും സമരക്കാരെ നേരിടാനായി സർവകലാശാലയിൽ എത്തി.വസന്ത് കുഞ്ചിലെ എഐസിടിഇ കേന്ദ്രത്തിലെ ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സംസാരിക്കവെയാണു  ചടങ്ങ് ബഹിഷ്കരിച്ചു വിദ്യാർഥികൾ പ്രതിഷേധം കടുപ്പിച്ചത്. ‘നേരത്തെ പ്രതിമാസം 2500 രൂപയാണ് അടച്ചിരുന്നത്. ഇപ്പോൾ 7000 രൂപ അടയ്ക്കണം. 300 ശതമാനത്തോളമാണു വർധന ഞങ്ങളുടെ പ്രശ്നം കേൾക്കാനുള്ള സന്നദ്ധത കാണിക്കാത്തതിനാലാണു സമരം തുടങ്ങിയത്’– വിദ്യാർഥികൾ പറയുന്നു.ഡ്രസ് കോഡ്, സമയ നിയന്ത്രണം, ഹോസ്റ്റലിലെ പുതിയ നിയമങ്ങൾ തുടങ്ങിയവയിലും അസംതൃപ്തിയുണ്ടെന്നു സമരക്കാർ  സമരക്കാർ കൂട്ടിച്ചേർത്തു. ഹോസ്റ്റലിൽ ഒറ്റമുറിയുടെ വാടക ഇരുപതില്‍ നിന്ന് അറുന്നൂറിലേക്കും രണ്ട്  രണ്ട് പേര്‍ക്ക് താമസിക്കാവുന്ന മുറിയുടെ വാടക പത്തില്‍ നിന്ന് മുന്നൂറിലേക്കും മെസ്സിലെ സെക്യൂരിറ്റി  സെക്യൂരിറ്റി ഡെപോസിറ്റ്(ഇത് പിന്നീട് മടക്കി നൽകും) പന്ത്രണ്ടായിരവുമാക്കിയാണ് വര്‍ധിപ്പിച്ചത്. മുപ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫീസ് വര്‍ദ്ധിപ്പിച്ചതെന്നും മെസ് ഫീസ് അടയ്ക്കാതെ കുടിശ്ശിക  വരുത്തുന്ന വിദ്യാര്‍ഥികളുടെയെണ്ണം കൂടിവരുന്നതുമാണ് സംഭവത്തില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കേന്ദ്രസേനയെ അടക്കം ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം  ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.അവശ വിഭാഗക്കാരായ വിദ്യാർഥികൾക്കു പഠിക്കാനുള്ള അവകാശം നിഷേധിക്കലാണു ഫലത്തിൽ ഫീസ് വർധനയെന്നും  വിദ്യാർഥി പ്രതിനിധികളോടു ചർച്ച ചെയ്യാതെയാണു തീരുമാനം എടുത്തതെന്നും ജെഎൻയു വിദ്യാർഥി യൂണിയൻ  പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ആശങ്ക ചർച്ച ചെയ്യാമെന്ന്, ബിരുദദാന  ടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന് ഉറപ്പു നൽകുക്കയ്യൻ ചെയ്തു.

మరింత సమాచారం తెలుసుకోండి: