ക്വാറന്റൈനിൽ കഴിയുന്നവരെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് പ്രത്യേകം മുദ്ര കുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് തീരുമാനമെടുത്തത്.

നിരീക്ഷണത്തിലുള്ളവർ ഒളിച്ചുകടക്കുന്നതും കണക്കിലെടുത്താണ് തീരുമാനം.

 

 

   തെരഞ്ഞെടുപ്പിന് വോട്ടര്‍മാരുടെ വിരലുകളില്‍ തേക്കുന്ന മഷി ഉപയോഗിച്ചാണ് മുദ്ര പതിപ്പിക്കുക.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ പുറത്തിറങ്ങി പൊതുജനങ്ങളുമായി ഇടപെഴുകുന്നുണ്ട്. ഇത് തടയുന്നതിനാണ് ഈ നടപടി.

 

 

   മാർച്ച് 31 വരെ മുദ്രകുത്തൽ നടപടി തുടരും. ഇത്തരത്തില്‍ ചാടി പോകുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

 

 

   കൊവിഡ് 19 രോഗ ബാധിതനാകുക എന്നത് ഒരു കുറ്റമൊന്നും അല്ലെന്നും അവര്‍ക്ക് ശരിയായ ചികിത്സയും മാനസീകമായ പിന്തുണയുമാണ് നല്‍കേണ്ടത്.

 

 

   ഇത്തരത്തില്‍ ഒരു നടപടി ജനങ്ങള്‍ക്ക് ഒരു ബോധവത്കരണം നടത്തുവാന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

 

 

   കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഇന്ന് ഒരാള്‍ മരിച്ചിരുന്നു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്ന് ആയി. നിലവില്‍ 39 പേർക്കാണ് ഇതുവരെ മഹാരാഷ്ട്രയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

 

 

   ഇവരിൽ ഏഴുപേർ ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് ചാടിപ്പോയിരുന്നു.സംസ്ഥാനത്ത് വീടുകളില്‍ കഴിയുന്നവരുടെ കൈകളില്‍ മദ്ര പതിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

 

 

 

  ക്വാറന്റൈനിൽ കഴിയുന്നവരെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് പ്രത്യേകം മുദ്ര കുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: