കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കാനൊരുങ്ങി കൊച്ചിന്‍ കോര്‍പറേഷന്‍ രംഗത്ത്. നഗരസഭാ പരിധിയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണ, വ്യാപാര കേന്ദ്രങ്ങള്‍ ഉടനടി അടപ്പിക്കുമെന്ന് കൊച്ചി മേയര്‍  പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക്  കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഖ്യമന്ത്രി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തു.

 

 

   തുടർന്ന് കൊവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണ വ്യാപാര കേന്ദ്രങ്ങള്‍ അടപ്പിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്ദീന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരടങ്ങിയ സംഘമാണ് തദ്ദേശ സ്വയം ഭരണ ജനപ്രതിനിധികളുമായി വീഡിയോ കോണ്‍ഫെറന്‍സിലൂടെ സംസാരിച്ചത്.

 

 

    അതേസമയം കൂടതല്‍ തെര്‍മല്‍ സ്‌കാനറുകള്‍ സജീരിക്കും. കോര്‍പറേഷനില്‍ എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി മേയർ അറിയിച്ചു. മാത്രമല്ല പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഹാന്‍ഡ് വാഷിംഗ് സെന്ററുകള്‍ ഒരുക്കും.

 

 

   24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ഡെസ് സജീകരിക്കാനും നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ജില്ലയില്‍ ആശാപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനാണ് കൊച്ചിന്‍ കോര്‍പറേഷന്റെ തീരുമാനം. 2019–20 ലെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാൻ കാരണം ഈ രോഗമാണ്.

 

 

   രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് ശ്വസിക്കുമ്പോഴോ ചുമക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്.

 

 

   വ്യക്തിശുചിത്വംപാലിക്കുക, രോഗബാധിതരിൽനിന്ന് അകലം പാലിക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ആരോഗ്യപ്രവർത്തകർ ശുപാർശ ചെയ്യുന്നു. ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം.

 

 

మరింత సమాచారం తెలుసుకోండి: