പാലക്കാട് ചിറ്റൂര്‍ വ്യാസപരമാത്മാമഠത്തിലാണ് കോറോണ വൈറസിനെ നേരിടാന്‍ മഹാമൃത്യഞ്ജയ ഹോമം നടത്തിയത്. സംഭവം കൊറോണ വൈറസുകളെ കാഞ്ഞിര മരക്കഷ്ണത്തില്‍ആവാഹിച്ചു എന്ന അവകാശ വാദവുമായി സ്വാമി എത്തിയിരിക്കുകയാണ്.

 

   41 ദിവസം കൊണ്ട് കോറോണ വൈറസ് മൂലം ഉള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്നാണ് സ്വാമി പറയുന്നത്. 108 കാഞ്ഞിര കുറ്റികളില്‍ ദുഷ്ട കൊറോണ വൈറസിനെ ആവാഹിച്ചുവെന്നാണ് അവകാശവാദം. കൊവിഡ് 19 പടര്‍ന്ന് പിടിക്കുമ്പോഴാണ് വൈറസിനെ ആവാഹിക്കാനായി ഹോമം നടത്തിയതെന്നാണ് സ്വാമി പറയുന്നത്.   41 ദിവസം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ് അവകാശവാദം.

 

   കുലാചാര സംരക്ഷണ സമിതിയാണ് വൈറസിനെ ആവാഹിക്കനായി ഹോമം നടത്തിയത്. കാഞ്ഞിര കുറ്റിയില്‍ കയറിയ വൈറസിനെ കത്തിച്ചു. തുടര്‍ന്ന് ചിതാ ഭസ്മം തിരുവില്ലാമല ഐവര്‍മഠത്തില്‍ കൊണ്ടു പോയി നിമഞ്ജനം ചെയ്തുവെന്നും ശിവ സ്വാമി പറഞ്ഞു.

 

   കുലചാര സംരക്ഷണ സമിതി ദേശീയ നിര്‍വഹക സമിതി അംഗവും, ചിറ്റൂര്‍ വ്യാസപരമാത്മ മഠാധിപതിയുമായ ഡോക്ടര്‍ ശിവ സ്വാമിയാണ് ഹോമത്തിന് നേതൃത്വം നല്‍കിയത്.

 

 

   പക്ഷെ കോ വിഡ് മരണത്തെ തടയാന്‍ കാര്യമായ പ്രതിവിധിയൊന്നും സ്വാമിയുടെ പക്കലില്ല. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.

 

   ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം, കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു.

 

 

   ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.

 

మరింత సమాచారం తెలుసుకోండి: