സംസ്‌ഥാനത്ത്‌ ഇന്നലെ 39 പേര്‍ക്കുകൂടി കോവിഡ്‌-19 സ്‌ഥിരീകരിച്ചതോടെ എല്ലാ ജില്ലകളിലും കോവിഡ് -19 ആയി. 

 

 

 

 

 

 

 

 

ഇന്നലെ വൈറസ്‌ ബാധ സ്‌ഥിരീകരിച്ചവരില്‍ 34 പേര്‍ കാസര്‍ഗോഡ്‌ സ്വദേശികളാണ്‌. കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ രണ്ടു വീതവും കോഴിക്കോട്‌, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ്‌ ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്‌.

 

 

 

 

 

 


സംസ്‌ഥാനത്ത്‌ ആകെ 1,10,299 പേര്‍ നിരീക്ഷണത്തിലുണ്ട്‌. 1,09,689 പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രികളിലുമാണ്‌. 112 പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5,679 സാമ്പിള്‍ പരിശോധനയ്‌ക്ക്‌ അയച്ചതില്‍ 4,448 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ഇന്നലെ രോഗം സ്‌ഥിരീകരിച്ചവരില്‍ 25 പേര്‍ ദുബായില്‍നിന്നു വന്നവരാണ്‌. 13 പേര്‍ രോഗബാധിതരുമായി ഇടപഴകിയതിലൂടെ വൈറസ്‌ ബാധയേറ്റവരാണ്‌.

 

 

 

 

 

 

 

 

 

 

ഒരാളുടെ വിവരം ശേഖരിക്കുന്നതേയുള്ളൂ.

കോവിഡുമായി കോണ്‍ഗ്രസ്‌ നേതാവിന്റെ യാത്ര, സമ്പര്‍ക്കം മൂവായിരം പേരുമായി; സഞ്ചരിച്ചത്‌ ദിവസവും 200 കിലോമീറ്റര്‍

 

 

 

 

 

 

 

 

 

 

 

കോവിഡ്‌ ബാധിതനായ ഇടുക്കിയിലെ കോണ്‍ഗ്രസ്‌ നേതാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ മൂവായിരത്തോളം പേരുണ്ടെന്നു ആരോഗ്യവകുപ്പ്‌. സഞ്ചരിച്ചത്‌ ദിവസവും 200 കിലോമീറ്റര്‍ വരെ. ചെന്നത്‌ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള സ്‌ഥലങ്ങളില്‍. യാത്ര ചെയ്‌തത്‌ കെ.എസ്‌.ആര്‍.ടി.സി. ബസിലും ട്രെയിനിലും. പങ്കെടുത്തത്‌ സമരങ്ങളിലും പ്രതിഷേധങ്ങളിലും. കണ്ടവരില്‍ മുന്‍മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മുന്‍നിര നേതാക്കള്‍.
24 മണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണ്‌ ഇയാളുടെ റൂട്ട്‌ മാപ്പ്‌ തയാറാക്കിയത്‌. ഇതാകട്ടെ ഭാഗികവും. രോഗബാധയുണ്ടായത്‌ എവിടെ നിന്നാണെന്ന്‌ കണ്ടുപിടിക്കാനായിട്ടില്ല. ഫെബ്രുവരി 29 മുതല്‍ രോഗം സ്‌ഥിരീകരിച്ച 26 വരെയുള്ള റൂട്ട്‌ മാപ്പാണ്‌ പുറത്തുവിട്ടത്‌

మరింత సమాచారం తెలుసుకోండి: