മൂത്രം  നോക്കിയാൽ അറിയാം, വൃക്കയുടെ താളം അറിയാം. ശരീരത്തിലെ സുപ്രധാന അവയവങ്ങളിലൊന്നാണ് വൃക്ക അഥവാ കിഡ്‌നി. ശരീരത്തിലെ അരിപ്പ എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിയ്ക്കാം. രണ്ടു വൃക്കകളുണ്ട്. ഇതില്‍ ഒന്നെങ്കിലും ജീവിയ്ക്കാന്‍ അത്യാവശ്യവുമാണ്. വൃക്ക തകരാറുകള്‍ സര്‍വസാധാരണമാണ്. ഇതു പോലെ വെള്ളം കുടിയ്ക്കാത്തതും വൃക്കയുടെ ആരോഗ്യത്തിന് തകരാറാണ്.

 

   വൃക്കയുടെ തകരാറുകള്‍ തുടക്കത്തില്‍ തിരിച്ചറിയുന്നത് ചികിത്സ ഏറെ എളുപ്പമാക്കുന്നു. എന്നാല്‍ ചിലപ്പോഴെങ്കിലും രോഗം മൂര്‍ഛിച്ച ശേഷം മാത്രമാകും, ഇതു തിരിച്ചറിയാന്‍ സാധിയ്ക്കുന്നത്. വൃക്ക രോഗം, വൃക്കയുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള പ്രധാനപ്പെട്ടൊരു വഴി മൂത്രത്തിലെ വ്യത്യാസങ്ങള്‍ ശ്രദ്ധിയ്ക്കുന്നതാണ്.

 

   മൂത്രത്തിന്റെ അളവു മുതല്‍ മൂത്ര നിറം വരെ ഇതില്‍ പെടുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ. രണ്ടു വൃക്കകളുണ്ട്. ഇതില്‍ ഒന്നെങ്കിലും ജീവിയ്ക്കാന്‍ അത്യാവശ്യവുമാണ്. വൃക്ക തകരാറുകള്‍ സര്‍വസാധാരണമാണ്. ഡയാലിസിസ് പോലുള്ള വഴികള്‍ ഇതിനുള്ള ചികിത്സാ വഴിയാണ്. മദ്യപാനവും പ്രമേഹം പോലുള്ള രോഗങ്ങളുമെല്ലാം വൃക്കയുടെ തകരാറുകള്‍ക്കു കാരണമാകം.

 

   ചിലപ്പോള്‍ മഞ്ഞപ്പിത്തം പോലെ ലിവറിനെ ബാധിയ്ക്കുന്ന കാരണങ്ങളും. കിഡ്‌നി തകരാറുകള്‍ കാരണവും ഇത്തരം മഞ്ഞനിറം മൂത്രത്തില്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ തന്നെ വെള്ളം കുടി കുറയുക, ദീര്‍ഘനേരം മൂത്രമൊഴിയ്ക്കാതിരിയ്ക്കുക തുടങ്ങിയ കാരണങ്ങള്‍ ഇല്ലെങ്കിലും മൂത്ര നിറം കടുത്ത മഞ്ഞയെങ്കില്‍ ശ്രദ്ധ വേണം. മൂത്രത്തിന്റെ സാധാരണ നിറം ഇളം മഞ്ഞയാണ്. ഇതു സൂചിപ്പിയ്ക്കുന്നത് ആരോഗ്യകരമായ മൂത്രം എന്നതാണ്.

 

  ഇതില്‍ തന്നെ ദീര്‍ഘനേരം മൂത്രമൊഴിയ്ക്കാതിരുന്നാല്‍, വെള്ളം അധികം കുടിയ്ക്കാതിരുന്നാല്‍ കടുത്ത മഞ്ഞനിറമുണ്ടാകുന്നതു സാധാരണയാണ്. എന്നാല്‍ ഇതല്ലാതെ മൂത്രം കടുത്ത മഞ്ഞ നിറത്തില്‍ വരുന്നതിന് വൃക്ക സംബന്ധമായ കാരണങ്ങളുണ്ട്. ഇതു പോലെ മൂത്രത്തില്‍ രക്തത്തിന്റെ അംശമെങ്കിലും ഇതു കിഡ്‌നിയില്‍ ഉണ്ടാകുന്ന ഇന്‍ഫെക്ഷന്‍ കാരണമാകാം.

 

  കിഡ്‌നി പ്രശ്‌നമല്ലാതെ ചില പ്രശ്‌നങ്ങള്‍ കാരണവും ഇതുണ്ടാകാമെങ്കിലും പ്രധാനപ്പെട്ടൊരു കാരണം ഇതു തന്നെയാണ്. മൂത്രത്തില്‍ രക്തനിറമെങ്കില്‍ പ്രത്യേക ശ്രദ്ധ വേണം എന്നര്‍ത്ഥം. ഇതു നിസാരമായി തള്ളിക്കളയാനാകില്ല.

 

  സോഡിയം ശരീരത്തില്‍ കൂടുന്നതും കുറയുന്നതും കിഡ്‌നി പ്രശ്‌നത്തിനു കാരണമാണ്. വല്ലാതെ ഇളം നിറത്തിലെ, അതായത് പച്ചവെള്ളം പോലെയുള്ള മൂത്രമെങ്കില്‍ ഇതിനു കാരണം സോഡിയം കുറയുന്നതാണ്.

 

  കൂടുതല്‍ വെള്ളം കുടിയ്ക്കുന്നത് ഇതിനുള്ള കാരണമാണ്. വെള്ളം കൂടുതല്‍ കുടിച്ചാലും കുറവു കുടിച്ചാലും കിഡ്‌നിയ്ക്കു പ്രശ്‌നമെന്നര്‍ത്ഥം.  
 

మరింత సమాచారం తెలుసుకోండి: