പൊതുയിടങ്ങളിലെ അണുനാശിനി പ്രയോഗത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

 

പൊതുസ്ഥലങ്ങളിലെ വഴികളില്‍ അണുനാശിനി സ്‌പ്രേ ചെയ്യുന്നത് പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കില്ലെന്നും എന്നാല്‍        അത് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

 

 

 

അണുനാശിനി സ്‌പ്രേ ചെയ്തുകൊണ്ട് കൊറോണ റൈവസിനെയോ,

മറ്റ് രോഗാണുക്കളെയോ അകറ്റാമെന്നത് തെറ്റിദ്ധാരണയാണ്

 

തെരുവുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്‍പ്പെടെ അടിഞ്ഞു കൂടയിരിക്കുന്ന മാലിന്യങ്ങളും മറ്റവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കുമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

 

 

 

പൊതുസ്ഥലങ്ങളിലെ അണുനാശിനി പ്രയോഗം മനുഷ്യരില്‍ ദോഷഫലങ്ങള്‍ ഉളവാക്കിയേക്കാം.

 

ശാരീരികവും മാനസികമായും ദോഷകരമായി             ബാധിക്കുന്നതിന്     പുറമെ വൈറസ് ബാധിതനായ    വ്യക്തിയുടെ ശരീരസ്രവങ്ങളിലൂടെ      രോഗം പകരുന്നത് തടയാനും ഇത്‌കൊണ്ട് സാധ്യമാകില്ലെന്നും     ഡബ്ല്യൂഎച്ച്ഒ പുറത്തിറക്കിയ     മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

 

 

അണുനാശിനി ആയി ഉപയോഗിക്കുന്ന ചിലത് ഉൾ   പ്പെടെയുള്ള രാസ സ്തുക്കള്‍ കണ്ണ്,ത്വക്ക്,

 

 

ശ്വാസകോശം, ആമാശയം എന്നീ ശരീരഭാഗങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കാനിടയുള്ളതായും ലോകാരോഗ്യ സംഘടന അഭിപടയപ്പെടുന്നു.

 

 

മനുഷ്യരുടെ മേലുള്ള      അണുനാശിനി പ്രയോഗത്തിനെതിരെ നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും പ്രത്യേക നിര്‍ദേശം പുറത്തിറക്കിയിരുന്നു.

 

 

 

 

మరింత సమాచారం తెలుసుకోండి: