കൊറോണ: പുതിയ കോവിഡ്സ്പോട്ടുകൾ നിരവധിയാണ് രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണത്തിലും മാറ്റം സംഭവിച്ചു. രാജ്യത്തെങ്ങും കൊവിഡ് കേസുകൾ വർധിക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. മുംബൈ, ചെന്നൈ, അഹമ്മദാബാദ് നഗരങ്ങളിലെ രോഗബാധിതരുടെ കണക്കും ആശങ്ക പകരുന്നതാണ്.

 

  വിദേശത്ത് നിന്ന് എത്തിയവരിൽ 21 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതും 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ആശങ്ക പകരുന്നതാണ്. രോഗബാധിതരുടെ എണ്ണത്തിൽ കുറവ് സംഭവിച്ച കണ്ണൂരിലും കാസർകോടും കൊവിഡ് കേസുകൾ വർധിച്ചത് ആരോഗ്യവകുപ്പിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. സംസ്ഥനത്ത് കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിലാണ് ഹോട്ട് സ്പോട്ടുകളിൽ മാറ്റം വരാത്തത്.

 

 

  കണ്ണൂരിൽ ഇന്ന് ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ആരോഗ്യ പ്രവർത്തകയാണ് ഇവരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക പടർത്തുന്ന കാര്യമാണ്. പ്രവാസികളിലും കേരളത്തിന് പുറത്ത് നിന്ന് എത്തുന്നവരിലുമാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചത്.  ലോക്ക് ഡൗണിൻ്റെ നാലാം ഘട്ടം ആരംഭിച്ചെങ്കിലും സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ 7 ദിവസങ്ങളിലെ സംസ്ഥാനത്തെ കണക്കുകൾ ആശാവഹമല്ല.

 

 

  പ്രവാസികൾ അടക്കമുള്ള ആളുകൾ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന സമയത്താണ് കൊവിഡ് കേസുകൾ വർധിക്കുന്നത്. കൊവിഡ് കേസുകൾ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 29 ഹോട്ട് സ്പോട്ടുകളുണ്ട്. 6 പുതിയ ഹോട്ട് സ്പോട്ടുകൾ നിലവിൽ വന്നു. കൊല്ലം ജില്ലയിൽ ഒന്നും പാലക്കാട് 5 ഹോട്ട് സ്പോട്ടുകളുമാണ് പുതിയതായി ചേർത്തത്. സംസ്ഥനത്ത് കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിലാണ് ഹോട്ട് സ്പോട്ടുകളിൽ മാറ്റം വരാത്തത്.

 

 

 ഏകദേശം 67789 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. വീടുകളിൽ 67316 പേരും ആശുപത്രികളിൽ 473 പേരുമുണ്ട്. ഇന്ന് 127 പേർ ആശുപത്രിയിലെത്തി. ഇതുവരെ 45,905 സാംപിളുകൾ പരിശോധിച്ചു. 44,651 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കി. ഇതുവരെ 630 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. 130 പേർ ഇപ്പോൾ ചികിൽസയിലാണ്. 

మరింత సమాచారం తెలుసుకోండి: