കേരളത്തിൽ ഇന്ന് കോവിഡ് 62 പേര്‍ക്ക് സ്ഥിരീകരിച്ചു. കൊറോണ കേരളത്തെ വിടാതെ പിന്തുടരുകയാണ്.  പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍കോട് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ കൊവിഡ് കേസുകളുമായും ലോക്ക് ഡൗണുമായും ബന്ധപ്പെട്ട വിശദവിവരങ്ങൾ ചുവടെ വായിക്കാം.

 

 

    കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടി.കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടി. ശനിയാഴ്‍‍ച രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

 

 

  ഇവരില്‍ മൂന്നുപേര്‍ പേര്‍ പാലക്കാട് ജില്ലയിലുള്ളവരും രണ്ടുപേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.  ശനിയാഴ്‍ച രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്ന് വന്നവരും അതായത്  യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിംഗപ്പൂര്‍-1 ,31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്, മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1വന്നവരുമാണ്.

 

 

  13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. രണ്ടുമണിക്കൂറിന് മുമ്പെങ്കിലും ടെർമിനലിൽ റിപ്പോർട്ട് ചെയ്തിരിക്കണം. വിമാനക്കമ്പനികൾ ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനത്തേയ്ക്ക് പോകുന്നവർ അതാത് സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സിയാല്‍ പറയുന്നു. മറ്റു സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് പാസ് ആവശ്യമെങ്കല്‍ അത് ലഭ്യമാക്കണം.

 

 

  കൊച്ചിയിൽ എത്തിച്ചേരുന്ന യാത്രക്കാർ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ക്വാറന്റൈൻ, കൊവിഡ് ജാഗ്രതാ ആപ് സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്‍ച തുടങ്ങും. കൊച്ചിയിൽ നിന്ന് ആഴ്ചയിൽ 113 സർവീസുകൾ ആണ് ആദ്യഘട്ടത്തില്‍ നടത്തുക. 30 ശതമാനം സർവീസുകൾ നടത്താനാണ് വിമാന കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്. യാത്രയ്ക്ക് നാല് മണിക്കൂർ മുമ്പുതന്നെ യാത്രക്കാർക്ക് ടെർമിനലിനുള്ളിൽ പ്രവേശിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

 

  ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ ക്വാറൻ്റൈൻ നയം വ്യക്തമാക്കി. സംസ്ഥാനത്തേക്ക് ആഭ്യന്തര വിമാനങ്ങളിൽ എത്തുന്നവരും 14 ദിവസം നിര്‍ബന്ധമായും ക്വാറൻ്റൈനിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. റോഡ് മാര്‍ഗമോ വിമാനം വഴിയോ എത്തുന്നവര്‍ തമ്മിൽ നിരീക്ഷണ മാനദണ്ഡങ്ങളിൽ വ്യത്യാസമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ രാജ്യത്ത് ആഭ്യന്തര വിമാനങ്ങള്‍ സര്‍വീസുകൾ ആരംഭിക്കാൻ പോകുകയാണ്.

 

 

  കൂടുതൽ ആളുകൾ സംസ്ഥാനത്തേക്ക് എത്തിച്ചേരുന്ന സാഹചര്യമാണ് സംജാതമാകുക. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ യാത്ര ചെയ്യാമെങ്കിലും യാത്രക്കാര്‍ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണില്‍ പ്രവേശിക്കരുത്. ഇതോടൊപ്പം തന്നെ രാത്രി ഏഴ് മണിക്കും രാവിലെ ഏഴുമണിക്കും ഇടയ്ക്ക് ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമാണെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ആശുപത്രി ആവശ്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അത്യാവശ്യമാണെങ്കില്‍ രാത്രിയാത്രയ്ക്ക് അനുവാദം നല്‍കും. അത്യാവശ്യമല്ലാത്ത രാത്രിയാത്രകള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി.

 

 

  സംസ്ഥാനത്ത് അന്തര്‍ ജില്ലാ യാത്രകള്‍ നടത്തുന്നതിന് പാസ് ആവശ്യമില്ല. രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ഏഴ് മണിവരെ മാത്രമേ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് അനുവദിക്കുകയുള്ളൂ. ഇത്തരം യാത്രകള്‍ക്ക് പോലീസിന്‍റെ പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അതേസമയം യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഒരുക്കും.

 

 

  സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന കുട്ടികള്‍ക്ക് 14 ദിവസം ക്വാറന്‍റൈന്‍ വേണം. അതിനാല്‍ അവര്‍ക്കും പ്രത്യേകം സൗകര്യം സജ്ജമാക്കും. എല്ലാ വിദ്യാര്‍ഥികളെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയരാക്കും. ലോക്ക് ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയാണ് നടക്കുക. കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുക. ഇതിന് അധ്യാപകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗള്‍ഫില്‍ ആകെ മരിച്ച 100 മലയാളികളില്‍ 70 പേരും യുഎഇയിലാണ്.

 

 

  27 മലയാളികളാണ് അമേരിക്കയില്‍ മരിച്ചത്. കുവൈറ്റില്‍ 17 പേരും സൗദിയില്‍ 12 പേരും ഒമാനില്‍ രണ്ടുപേരുമാണ് മരിച്ചത്. ബ്രിട്ടനില്‍ 12 മലയാളികള്‍ക്കാണ് ജീവന്‍ നഷ്‍ടമായത്. അയര്‍ലന്‍ഡിലും ജര്‍മനിയിലും ഒരാള്‍ വീതം മരിച്ചു. കൊവിഡ്-19 ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ചത് 149 മലയാളികള്‍. ഇതില്‍ 100 മരണവും ഗള്‍ഫ് രാജ്യങ്ങളിലാണ്. മാര്‍ച്ച് 31 മുതല്‍ മെയ് 22 വെരയുള്ള നോര്‍ക്കയുടെ കണക്കാണിത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യുഎസിലാണ് കൂടുതല്‍ മലയാളികള്‍ക്ക് ജീവന്‍ നഷ്‍ടമായത്.

 

 

  ബ്രിട്ടനിലും ജര്‍മനിയിലും അയര്‍ലന്‍ഡിലും മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു.3728 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‍തത്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. മുംബൈ, ചെന്നൈ, അഹമ്മദാബാദ് നഗരങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് 11-ാം സ്ഥാനത്താണ് ഇന്ത്യ.രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണ്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നിരിക്കുകയാണ്. ശനിയാഴ്‍ച വൈകീട്ട് വരെ 125149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

మరింత సమాచారం తెలుసుకోండి: