മഹാരാഷ്‌ട്രയിൽ കൊറോണ അൻപതിനായിരം കവിഞ്ഞു. ഞായറാഴ്ച മാത്രം 3041 രോഗബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 50,000 കടന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന മരണങ്ങളില്‍ 988 മരണങ്ങളും പ്രമുഖ മെട്രോ നഗരമായ മുംബൈയില്‍ നിന്നുമാണ്. കൊറോണ രോഗം  ലോകത്താകമാനം പടർന്നു  പിടിച്ചു  കൊണ്ടിരിക്കുന്ന  ഈ   സാഹചര്യത്തിൽ  നാം നഗരത്തില്‍ മാത്രം ഇപ്പോള്‍ രോഗം ബാധിച്ചിരിക്കുന്നത് 30,542 പേര്‍ക്കാണ്.

 

 

  സംസ്ഥാന തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവുമധികം കൊവിഡ് രോഗബാധിതരുള്ളത്. 24 മണിക്കൂറിനിടെ 1,725 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ 38 മരണങ്ങളും മുംബൈയില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് രോഗബാധ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്ന് ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗബാധ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

  മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 58 മരണമാണ് കൊവിഡ് രോഗബാധമൂലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,635 ആയി ഉയര്‍ന്നു. കൊവിഡ് രോഗബാധ 2000ത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏട്ടാമത്തെ ദിവസമാണ് ഇന്ന്.സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം ആളുകള്‍ക്കാണ് പരിശോധന നടത്തിയിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

 

  3,62,862 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗ പരിശോധന നടത്തിയത്.നിലവില്‍ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത് 33,988 കേസുകളാണ്. ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നത് 14,600 പേര്‍ക്കാണ്. നേരത്തെ കേന്ദ്രസര്‍‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ രംഗത്തുവന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ വിമാനങ്ങള്‍ റെഡ് സോണ്‍ കൂടിയായ മുംബൈയിലേക്ക് അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു താക്കറെ പറഞ്ഞത്.

 

 

  എന്നാൽ ഇത് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് മന്ത്രി തീരുമാനം അറിയിച്ചത്.ആഭ്യന്തര വിമാന സ‍ർവീസുകള്‍ അനുവദിക്കില്ലെന്ന് കടുംപിടുത്തം അവസാനിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈയിലേക്ക് 25 വിമാനങ്ങള്‍ അനുവദിക്കുമെന്നാണ് മഹാരാഷ്ട്ര മന്ത്രിയും എന്‍‍സിപി നേതാവുമായ നവാബ് മാലിക്ക് അറിയിച്ചിരിക്കുന്നത്.
 

మరింత సమాచారం తెలుసుకోండి: