കോവിഡ് മൂലമുള്ള മരണങ്ങളുടെ കണക്കില്‍ ഇന്ത്യ ലോകത്ത് ഒന്‍പതാം സ്ഥാനത്ത്. 114,446 മരണങ്ങള്‍ സംഭവിച്ച അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ച രാജ്യം.

 

41,828 മരണങ്ങള്‍ സംഭവിച്ച ബ്രസീലാണ് രണ്ടാമത്. യുകെയില്‍ 41,481 ഉം ഇറ്റലിയില്‍ 34,301 ഉം മരണങ്ങളുണ്ടായി. ഫ്രാന്‍സ് (29,335), സ്‌പെയിന്‍ (27,136), മെക്‌സിക്കോ (16,448), ബെല്‍ജിയം (9650) എന്നിവയാണ് തുടര്‍ന്ന് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

 

 

തുടക്കത്തിൽ രോഗികളുടെ എണ്ണത്തിലും മരണനിരക്കും ഇന്ത്യ വളരെ പിന്നിൽ ആയിരുന്നുവെങ്കിലും ഇപ്പോൾ നിലവിലെ സാഹചര്യമനുസരിച്ച് മരണനിരക്കും രോഗികളുടെ എണ്ണവും ഉയരുകയാണ്. വളരെയേറെ ജാഗ്രത പാലിക്കേണ്ട സമയമാണിത്.

 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച രാവിലെ വരെ ഇന്ത്യയില്‍ 9,195 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ കോവിഡ് മരണങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും മഹാരാഷ്ട്ര, ഗുജറാത്ത്,

 

 

ഡല്‍ഹി സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ആയിരം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 

 

 

ഞായറാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ രാജ്യത്ത് 11,929 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 311 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,20,922 ആയി. ഇതില്‍ 1,49,348 സജ്ജീവ കേസുകളും ഉള്‍പ്പെടുന്നു.

 

 

ആകെ രോഗികളുടെ എണ്ണത്തില്‍ യുഎസ്, ബ്രസീല്‍, റഷ്യ എന്നിവയ്ക്ക് ശേഷം ഇന്ത്യ നാലാം സ്ഥാനത്താണ്.  രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

 

50.60 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. 1,49,348 ആണ് നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകള്‍. 1,62,378  പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

 

 

 

8,049 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

 

మరింత సమాచారం తెలుసుకోండి: