ഇന്ത്യയിലെ കോവിഡ് വ്യാപനം ഇനിയും ആറുമാസമെങ്കിലും നീളുമെന്നു പഠന റിപ്പോര്‍ട്ട്.

 

നവംബര്‍ പകുതിയോടെ രോഗവ്യാപനം മൂര്‍ധന്യത്തിലെത്തും. ഐസൊലേഷന്‍, ഐ.സി.യു. കിടക്കകള്‍ക്കും വെന്റിലേറ്ററുകള്‍ക്കും വന്‍ക്ഷാമം അനുഭവപ്പെടുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ഓപ്പറേഷന്‍സ് റിസര്‍ച്ച് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ വെക്തമായി പറയുന്നു.

 

രാജ്യത്ത് എട്ടാഴ്ചയോളം സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പാക്കിയതിന്റെ ഫലമായി, രോഗം മൂര്‍ധന്യാവസ്ഥയിലെത്തുന്ന കാലയളവ് 76 ദിവസം വരെ െവെകിക്കാന്‍ കഴിഞ്ഞെന്നും ഐ.സി.എം.ആര്‍. ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

രോഗികളുടെ എണ്ണം പ്രതീക്ഷിക്കപ്പെട്ട 97 ശതമാനത്തില്‍നിന്ന് 69 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. പൊതുജനാരോഗ്യനടപടികള്‍ വര്‍ധിപ്പിച്ചതിന്റെ ഫലമായി, അടച്ചുപൂട്ടലിന്റെ ഫലപ്രാപ്തി 60 ശതമാനമാണ്.

 

നവംബര്‍ ആദ്യവാരം വരെ ആരോഗ്യസംവിധാനങ്ങള്‍ക്ക് അപര്യാപ്തത ഉണ്ടാകില്ലെന്നാണ് ഇതുനല്‍കുന്ന സൂചന. ദൗര്‍ലഭ്യത്തിന്റെ പ്രതീക്ഷിക്കപ്പെടുന്ന തോത് ഏതാണ്ട് 83 ശതമാനമാണ്. അടച്ചുപൂട്ടലും പൊതുജനാരോഗ്യനടപടികളും കെക്കൊണ്ടില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ദൗര്‍ലഭ്യത്തോതിനേക്കാള്‍ കുറവാണിത്.

 

പൊതുജനാരോഗ്യനടപടികള്‍ 80 ശതമാനമാക്കി ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ കോവിഡിനെ ഇതിനകം മെരുക്കാന്‍ കഴിയുമായിരുന്നെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അത്യാഹിതചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത കുറച്ചതിലൂടെ കോവിഡ് മരണനിരക്കും ശരാശരി 60% കുറയ്ക്കാന്‍ കഴിഞ്ഞു.

 

ലോക്ക്ഡൗണിന്റെ ഫലമായി രോഗമൂര്‍ധന്യം െവെകിച്ചതിലൂടെ പ്രതിരോധനടപടികള്‍ക്കു കൂടുതല്‍ സാവകാശം ലഭിച്ചു. കോവിഡിനെ നേരിടാനുള്ള സാമ്പത്തികച്ചെലവ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) 6.2% ആയിരിക്കും. രാജ്യത്ത് ഒറ്റദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം റെക്കോഡില്‍. ഇന്നലെ രോഗബാധിതരുടെ എണ്ണം 11,929 ആയതോടെ ആകെ രോഗികള്‍ 3,28,211 ആയി.

 

ഇന്നലെ 311 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 9,365 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകൾ പുറത്തു വിട്ടു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുന്നതു തുടര്‍ച്ചയായി മൂന്നാം ദിവസമാണ്. രാജ്യത്തെ കോവിഡ് രോഗമുക്തിനിരക്ക് 50% കടന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ രോഗബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ദിവസംതന്നെയാണു രോഗമുക്തി സംബന്ധിച്ച ആശാവഹമായ കണക്കുകള്‍ പുറത്തുവന്നത്.

 

50.60 ശതമാനമാണു നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. 1,66,980 പേര്‍ ഇതുവരെ രോഗമുക്തരായി. 8,049 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിലുള്ളവരേക്കാള്‍ അധികമാണു രോഗമുക്തരുടെ എണ്ണം. 1,51,432 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധനയ്ക്കയച്ചു.

మరింత సమాచారం తెలుసుకోండి: