സംസ്‌ഥാനത്ത്‌ കോവിഡ് മരണം സ്‌ഥിരീകരിച്ചു, മരിച്ചത് കൊല്ലം സ്വദേശി. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു വസന്തകുമാർ. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. എട്ടാം തീയ്യതി ഡൽഹിയിൽ നിന്നും പുറപ്പെട്ട വസന്തകുമാർ15-ാം തീയതിയാണ് പനിയെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയത്.സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.

 

 

 

  കൊല്ലത്ത് ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 22 ആയി ഉയർന്നു. ഡൽഹിയിൽ നിന്നെത്തിയ ആളാണ് ഇദ്ദേഹമെന്നാണ് റിപ്പോർട്ടുകൾ. 17ാം തീയതിയാണ് ഇദ്ദേഹം കൊവിഡ് പോസീറ്റീവാണെന്ന് സ്ഥിരീകരിച്ചത്.കേരളത്തിൽ ഇന്നലെ 138 പേർക്കായിരുന്ന കൊവിഡ്-19 സ്ഥിരീകരിച്ചത്.

 

 

 

  മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.17-ാം തീയതി പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

 

  ശ്വാസം എടുക്കാൻ ഉൾപ്പെടെ ബുദ്ധിമുട്ടായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കൊച്ചിയിൽ നിന്ന് ജീവൻരക്ഷാ മരുന്നുകളെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേസമയം ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണത്തിൽ മാറ്റം സംഭവിച്ചതോടെ ഹോട്ട് സ്‌പോട്ടുകളിൽ മാറ്റം വന്നു. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

 

 

  മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ കണ്ണൂരിലുള്ള 9 സിഐഎസ്എഫുകാര്‍ക്കും രോഗം ബാധിച്ചു.സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇന്ന് 131 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 75 പേർക്ക് രോഗമുക്തിയുണ്ടായപ്പോൾ സമ്പർക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലും നീരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയരുകയാണ്.

 

 

 

  ചിറുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,570 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3872 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 47,994 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 46,346 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

 

 

 

  വിവിധ ജില്ലകളിലായി 1,84,657 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,876 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 330 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6076 സാമ്പിളുകളാണ് പരിശോധിച്ചത്.

మరింత సమాచారం తెలుసుకోండి: