കേരളത്തിൽ ഇന്ന് 151 പേർക്ക് കൊവിഡ്-19 സ്‌ഥിരീകരിച്ചു. പതിമൂന്നാം ദിവസവും നൂറിന് മുകളിൽ കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ വിവരങ്ങൾ വ്യക്തമാക്കിയത്.കേരളത്തിൽ ഇന്ന് 151 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 131 പേർക്ക് രോഗമുക്തിയുണ്ടായി. 13 പേർക്ക് സമ്പർത്തക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

 

 

 

 

  രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 81 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇന്ന് 131 പേർക്ക് രോഗമുക്തിയുണ്ടായതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കൊല്ലം (21) ജില്ലയിലാണ് കൂടുതൽ പേർക്ക് രോഗമുക്തിയുണ്ടായത്. തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂര്‍ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂര്‍ 13, കാസര്‍കോട് 16 എന്നിങ്ങനെയാണ് കണക്കുകൾ.

 

 

 

  കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടില്ല. മലപ്പുറം 34, കണ്ണൂർ 27, പാലക്കാട് 17, തിരുവനന്തപുരം 4, കൊല്ലം 3, എറണാകുളം 12, കാസർകോട് 10, തൃശൂർ 18, പത്തനതിട്ട 6, കോഴിക്കോട് 6, കോട്ടയം 4. വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവ് ആയവരുടെ വിവരങ്ങൾ.കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്‌ണൻ്റെ കൊവിഡ് പരിശോധനാഫലം പുറത്തുവന്നു.

 

 

 

   ഇയാൾക്ക് കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനാഫലത്തിൽ നിന്നും വ്യക്തമായി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം വീണ്ടും ഉയർന്നു.മലപ്പുറത്തെ എടപ്പാൾ ആശുപത്രിയിലെ 163 ജീവനക്കാരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് വ്യക്തമായി. രണ്ട് ഡോക്ടർമാരും മൂന്ന് നഴ്സുമാരും ഉൾപ്പെടെ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിലെ ജീവനക്കാരെ കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കിയത്.

 

 

 

  സമ്പർക്കം മൂലം ഇവർക്ക് രോഗബാധ ഉണ്ടായോ എന്ന സംശയമാണ് ശക്തമായിരുന്നത്. ഇതോടെ ആശുപത്രിയിൽ നിയന്ത്രണങ്ങൾ ശക്തമായിരുന്നു. പരിശോധനാഫലം നെഗറ്റീവായതോടെ വലിയ ആശങ്കയാണ് മാറിയത്.കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മാറ്റം സംഭവിച്ചതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും മാറ്റം സംഭവിച്ചു. 124 ഹോട്ട് സ്‌പോട്ടുകൾ സംസ്ഥാനത്ത് നിലവിലുണ്ട്.

 

 

 

   ട്രിപ്പിൾ ലോക്ക് ഡൗണുള്ള പൊന്നാനിയിൽ കർശന ജാഗ്രത തുടരും. ഐജി അശോക് യാദവിൻ്റെ മേൽനോട്ടത്തിലാണ് പ്രദേശത്ത് നിയന്ത്രണങ്ങളും നിർദേശങ്ങളും നൽകുന്നത്. പ്രദേശത്ത് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്.

మరింత సమాచారం తెలుసుకోండి: