നെയ് ഉപയോഗിച്ചാൽ വണ്ണം കൂടുമോ അതോ കുറയുമോ. അതെ ഇതിനെ കുറിച്ച് ഒട്ടുമിക്ക പേർക്കും സംശയമാണ്. കടഞ്ഞെടുത്ത വെണ്ണ ശുദ്ധീകരിച്ചാണ് നെയ്യ് എടുക്കുന്നത്. എരുമ, പശു, ആട്, തുടങ്ങിയവയുടെ പാൽ ഉപയോഗിച്ച് ഇത് ഉണ്ടാക്കാം. നെയ്യ് കൂടുതലായും പശുവിൻ പാൽ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. പാലിന്റെ കൊഴുപ്പിൽ നിന്നെടുത്ത് വീട്ടിൽ തന്നെ തയ്യാറാക്കുന്ന നെയ്യിനെ പൊതുവായി ദേശി നെയ്യ് എന്ന് വിളിക്കുന്നു.

 

 

 

  വാണിജ്യപരമായി നിർമ്മിക്കുന്ന നെയ്യിൽ ഫോസ്ഫോളിപിഡുകളുടെ സാന്നിധ്യം കാരണം, അവ ഭവനങ്ങളിൽ നിർമ്മിക്കുന്ന നെയ്യിനെക്കാൾ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനാവും. എന്നാൽ വണ്ണം കുറയ്ക്കുവാൻ നമ്മെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് നെയ്യ്!മാത്രമല്ല ഇന്ത്യൻ വിഭവങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്ന നെയ്യ് 99.9 ശതമാനം കൊഴുപ്പും ഒരു ശതമാനം ഈർപ്പവും ഒപ്പം കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളും പാലിൽ നിന്നുള്ള പ്രോട്ടീനുകളും അടങ്ങിയതാണ്. പൂരിതമാക്കിയ കൊഴുപ്പ് ഉപയോഗിച്ചാണ് നെയ്യ് തയ്യാറാക്കുന്നത്. അതിനാൽ മുറിയിലെ ഊഷ്മാവിൽ സൂക്ഷിച്ചാലും അത് കേടാകില്ല.

 

 

 

  ഒമേഗ 3 ഫാറ്റി ആസിഡാണ് ഡിഎച്ച്എ. നമ്മുടെ ശരീരത്തിന് സ്വയം ഉണ്ടാക്കാൻ കഴിയാത്തതിനാൽ ഭക്ഷണത്തിൽ നിന്ന് തന്നെ.ലഭിക്കേണ്ട ഒരു അത്യാവശ്യ കൊഴുപ്പാണ് ഒമേഗ 3. വാൾനട്ട്, മീനെണ്ണ, ചെറുചന വിത്ത് എന്നിവയാണ് ഒമേഗ 3 ഫാറ്റി ആസിഡിന്റെ ഏറ്റവും നല്ല ഉറവിടങ്ങൾ. ഒപ്പം തന്നെ നെയ് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്ന ഒന്ന് കൂടിയാണ് ഈ നെയ് പ്രയോഗം. വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയ്ക്കൊപ്പം നെയ്യിൽ അടങ്ങിയിട്ടുള്ള ബ്യൂട്ടിറിക് ആസിഡ് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മുടിയെ ആരോഗ്യകരമായി നിലനിർത്തുന്നതിനും അസ്ഥികളെ ശക്തിപ്പെടുത്തുന്നതിനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

 

 

 

 

  നെയ്യ് നമ്മുടെ ശരീരത്തിൽ നിന്ന് ദുഷിപ്പുകളെ നീക്കം ചെയ്ത് ശരീരം ശക്തിപ്പെടുത്തുവാൻ ഫലപ്രദമാണ്. ഒന്നോ രണ്ടോ ചെറിയ സ്പൂൺ നെയ്യ് ദിവസവും കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ് എന്നാണ് പറയപ്പെടുന്നത്.ആയുർവേദം അനുസരിച്ച് നെയ്യ് ദീർഘായുസ്സ് നൽകുകയും ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ, നെയ്യ് സന്ധികളെ പോഷിപ്പിക്കുകയും അയവ് വരുത്തുകയും, കൊഴുപ്പ് ലയിക്കുന്ന പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

 

 

  മാത്രമല്ല, ഒമേഗ 3 യുടെ മറ്റ് സമ്പുഷ്ട സ്രോതസ്സുകളായ ചെറുചന വിത്ത്, വാൾനട്ട്, മീനെണ്ണ എന്നിവ ഉണ്ടെങ്കിൽ ഒമേഗ 3 ന്റെ ഉറവിടമായി നെയ്യ് കഴിക്കേണ്ട ആവശ്യമില്ല എന്നും ഡോ. മാൻസി വിശദീകരിക്കുന്നുകൂടാതെ, നെയ്യിൽ ഏകദേശം 99.5 ശതമാനം കൊഴുപ്പ് ഉള്ളതിനാൽ അത് കഴിക്കുന്നതിന്റെ അളവ് ശ്രദ്ധിക്കണം, രണ്ട് സ്പൂണുകളിൽ കൂടുതൽ നെയ്യ് ഒരുദിവസം കഴിക്കാൻ പാടില്ല എന്നും അവർ കൂട്ടിച്ചേർത്തു. 

మరింత సమాచారం తెలుసుకోండి: