രാജ്യത്ത്  അഞ്ചാം ലോക്ക് ടൗണിനു സാധ്യത ഉണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതായത് ലോക്ക് ഡൌൺ  രണ്ടാഴ്ചകൂടി നീട്ടിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി മൻ കി ബാത്തിൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.മെയ് 31 നാണ് പ്രധാനമന്ത്രി മൻ കി ബാത്തിൽ റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുക. നാലാംഘട്ട ലോക്ക് ഡൗണിലെ അവസാന ദിനവുമാണിത്.

 

ആ ദിവസം ആകും അഞ്ചാംഘട്ടത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാവുക.ജൂൺ ഒന്നുമുതൽ രണ്ടാഴ്ചത്തേക്കാകും രണ്ടാംഘട്ട ലോക്ക് ഡൗണെന്നും കൂടുതൽ ഇളവുകളോടെയാകും ഇത് നടപ്പിലാക്കുകയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അടുത്ത രണ്ടാഴ്ച കൂടി അനുമതി നല്‍കാനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ നൽകുന്ന സൂചന. മെട്രോ സര്‍വീസ് പുനരാരംഭിച്ചേക്കും.

 

  ഷോപ്പിംഗ് കോംപ്ലക്സുകള്‍ക്ക് അനുമതിയുണ്ടാകില്ല. കണ്ടെയ്‍ന്‍മെന്‍റ് സോണുകളുടെ എണ്ണം ചുരുക്കുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും വ്യക്തതയുണ്ടാവും. ക്യൂവിൽ ഒരു സമയം അഞ്ച് പേരെ ഉണ്ടാവാൻ പാടുള്ളുവെന്നും ആരോഗ്യവകുപ്പിന്‍റെ എല്ലാ നിയന്ത്രണങ്ങളും പാലിച്ചാകണം ഇതെന്നും മന്ത്രി പറഞ്ഞു. ബിവറേജ് ഔട്ട്‍ലെറ്റിനു മുൻപിൽ കൈകഴുകാൻ സംവിധാനം ഉണ്ടാകും.

 

 

  ഒരു ദിവസം മദ്യം വാങ്ങിയവർക്ക് നാല് ദിവസത്തേക്ക് വാങ്ങാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ആപ്പിൽ മദ്യം ബുക്ക് ചെയ്യാനുള്ള സമയം രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ്. മദ്യം നൽകുന്ന സമയം 9 മുതൽ അഞ്ച് മണിവരെയാണ്. മാത്രമല്ല ലോക്ക് ഡൗണിൽ രാജ്യത്തെ കൂടുതൽ ഭാഗങ്ങളിൽ ഇളവുകളനുവദിച്ചാകും പുതിയ പ്രഖ്യാപനം. രാജ്യത്തെ കൊവിഡ് കേസുകളുടെ 70 ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്ത 11 നഗരങ്ങളെ കേന്ദ്രീകരിച്ചാകും അഞ്ചാംഘട്ടത്തിലെ നിയന്ത്രണങ്ങളെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചന.

 

  അതേസമയം മദ്യപാനികൾക്കിനി ആശ്വാസമാണ്. അതായത് സംസ്‌ഥാനത്തെ മദ്യ ശാലകൾ നാളെമുതൽ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കും.  മദ്യശാലകളിലെ തിരക്കൊഴിവാക്കാനാണ് ആപ്പ് കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളിൽ മദ്യം എത്തിക്കുക എന്നത് സർക്കാർ ലക്ഷ്യമല്ലെന്നും വെർച്വൽ ക്യൂ കൊണ്ട് വരിക എന്നതാണ് ആപ്പിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.ബെവ്ക്യൂ ആപ്പിലൂടെ ബാറുകളും ബെവ്കോയും വഴിയാണ് മദ്യം ലഭ്യമാക്കുക. 

మరింత సమాచారం తెలుసుకోండి: