കൊറോണ പോരാളികള്‍ക്കായി രാജ്യത്തിന്റെ ഒരൊറ്റ ശബ്ദം‍. അതെ കൊറോണ ഒരു മഹാ മാരിയതായി ഇന്ന് പടർന്നു പിടിച്ചിട്ടു നിരവധി ദിവസങ്ങളായി. ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഡെലിവറി എക്സിക്യൂട്ടീവുകള്‍, പലചരക്ക്, പച്ചക്കറി വില്‍പ്പനക്കാര്‍, സാനിറ്റേഷന്‍ തൊഴിലാളികള്‍ തുടങ്ങിയ സൂപ്പര്‍ ഹീറോകളെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുപോകുന്നത്. ഇവരാണ് ഈ സ്ഥിതിയോട് പൊരുത്തപ്പെടാന്‍ നമ്മളെ സഹായിക്കുന്നത്.

 

  ലോകം മുഴുവന്‍ ജനജീവിതത്തെ കൊവിഡ്-19 ബാധിച്ചതിന്‍റെ ആശങ്കയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടത്തിലൂടെ ഇന്ത്യ കടന്നു പോവുകയാണ്. രോഗത്തെ കീഴടക്കാനുള്ള പരിശ്രമങ്ങള്‍ തുടരുമ്പോഴും, ജന ജീവിതം എപ്പോള്‍ സാധാരണ ഗതിയിലാകും എന്ന കാര്യം പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.കൊറോണ വൈറസിനെതിരെയുള്ള മുന്നണിപ്പോരാളികളെന്ന നിലയില്‍ ഇവര്‍ നമ്മുടെ ജീവിതം എളുപ്പമാക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രമല്ല, പ്രതിസന്ധി നേരിടുന്ന സാമ്പത്തികസ്ഥിതിയെ ചെറിയ രീതിയിലെങ്കിലും മുന്നോട്ടുകൊണ്ട് പോവുക കൂടിയാണ് ചെയ്യുന്നത്.

 

 

  അതുകൊണ്ട് തന്നെ ഇവരുടെ പരിശ്രമങ്ങള്‍ നമ്മള്‍ തിരിച്ചറിയുകയും നന്ദി അറിയിക്കുകയും ആവശ്യമാണ്.  'ജയതു ജയതു ഭാരതം, വസുദേവ് കുടുംബകം' എന്ന പേരിലുള്ള ഗാനം ഇന്ത്യന്‍ സിംഗേഴ്സ് റൈറ്റ്സ് അസോസിയേഷനിലെ (ഐഎസ്ആര്‍എ) 200 ഗായകര്‍ ചേര്‍ന്ന് പാടി റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. സംഗീതോപകരണങ്ങളുടെ അകമ്പടി ഇല്ലാതെ 14 ഭാഷകളിലായാണ് ഇവര്‍ പാടിയിരിക്കുന്നത്.

 

 

  രാജ്യം ഒരു മഹാമാരിയെ നേരിടുമ്പോള്‍ PM Cares ഫണ്ടിനെ പിന്തുണച്ച്, കൊറോണ പോരാളികള്‍ക്കായി തയ്യാറാക്കിയ ഗാനത്തിന്‍റെ പ്രധാന സ്പോണ്‍സര്‍മാരായി രംഗത്ത് വന്നിരിക്കുകയാണ് ഏഷ്യന്‍ പെയിന്‍റ്സ്. ഒരു രാജ്യം, ഒരൊറ്റ ശബ്ദം എന്ന ഗാനം മെയ് 17നാണ് പുറത്തിറങ്ങിയത്.  ഗായകര്‍ എല്ലാവരും കൂടി മുന്നിട്ടിറങ്ങിയതോടെ ഈ പ്രതിസന്ധികളെയെല്ലാം മറികടക്കാനായി.

 

 

  ഇതിഹാസഗായകരായ ആശാ ഭോസ്ലേ, അനൂപ് ജലോട്ട, അല്‍ക യാഗ്നിക്, ഹരിഹരന്‍, കൈലാഷ് ഖേര്‍, കവിത കൃഷ്ണമൂര്‍ത്തി, കുമാര്‍ സാനു, മഹാലക്ഷ്മി അയ്യര്‍, മനോ, പങ്കജ് ഉദാസ്, എസ് പി ബാലസുബ്രഹ്മണ്യം, ഷാന്, സോനു നിഗം, സുദേഷ് ഭോസ്ലേ, സുരേഷ് വഡ്കര്‍, ഷൈലേന്ദ്ര സിങ്, ശ്രീനിവാസ്, തലാത് അസീസ്, ഉദിത് നാരായണ്‍, ശങ്കര്‍ മഹാദേവന്‍, ജസ്ബീര്‍ എന്നുവരും മറ്റു 80 ഗായകരുമാണ് 14 ഭാഷകളിലുള്ള ഗാന ഭാഗങ്ങള്‍ പാടിയത്.ഐക്യത്തിന്‍റെ സന്ദേശമോതുന്ന ഗാനം സോനു നിഗം, ശ്രീനിവാസ്, ഐഎസ്ആര്‍എ സി ഇ ഒ സഞ്ജയ് താന്‍ഡോം എന്നിവരുടെ ആശയങ്ങളില്‍ നിന്നാണ് പിറന്നത്.

 

 

  ലോക്ക് ഡൗണ്‍ ആയതിനാല്‍ ഓരോ ഗായകരും അവരുടെ ഭാഗം അവരവരുടെ വീടുകളില്‍ ഇരുന്ന് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് ഭൂരിഭാഗം ഗായകരുടെ വീടുകളിലും പ്രൊഫഷണല്‍ റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ ഇല്ലായിരുന്നു എന്നത് ഒരു വെല്ലുവിളിയായിരുന്നു.ഗാനം തയ്യാറാക്കിയതിലുള്ള ഏഷ്യന്‍ പെയിന്‍റ്സിന്‍റെ പങ്കിനെ കുറിച്ച് ഏഷ്യന്‍ പെയിന്‍റ്സ് എംഡിയും സിഇഒയുമായ അമിത് സൈംഗിള്‍ പറയുന്നതിങ്ങനെ: " എല്ലാ കാലത്തും ഉത്തരവാദിത്വമുള്ള ബ്രാന്‍ഡ് എന്ന നിലയിലാണ് ഏഷ്യന്‍ പെയിന്‍റ്സ് പ്രവര്‍ത്തിച്ചിട്ടുള്ളത്, നമ്മുടെ രാജ്യം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ രംഗത്ത് വരാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മികച്ച സമയത്തിന് വേണ്ടി കാത്തിരിക്കേണ്ടതില്ല, വീടുകളുമായുള്ള ഞങ്ങളുടെ ആത്മബന്ധത്തിലും രാജ്യത്തെ പ്രശസ്തരായ 200 കലാകാരന്‍മാരുടെ ശബ്ദത്തിന് കരുത്താവാന്‍ കഴിഞ്ഞതിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന നിലയില്‍, PM Cares ഫണ്ടിനെ സഹായിക്കുന്നത് വഴി രാജ്യത്തെ ജനങ്ങളെ പിന്തുണക്കുന്നത് ഞങ്ങള്‍ക്ക് ഊര്‍ജം പകരുകയാണ്.

 

 

  ഒരു രാജ്യം ഒരൊറ്റ ശബ്ദം എന്നത് വെറുമൊരു ഗാനമല്ല, രാജ്യത്തെ ജനങ്ങളുടെ ഇപ്പോഴത്തെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു മുന്നേറ്റം കൂടിയാണ്. ഈ പ്രതിസന്ധിയുടെ കാലത്ത് മുമ്പുള്ളതിനേക്കാള്‍ നല്ല ഐക്യം രാജ്യത്തിന് നല്‍കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്." അതുപോലെ തന്നെ നൂറിലധികം ബ്രോഡ്കാസ്റ്റ്, സോഷ്യല്‍, ആംപ്ലിഫിക്കേഷന്‍, ടെക് പ്ലാറ്റ് ഫോമുകള്‍ ലോഞ്ചിനെ പിന്തുണച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന തുകയെല്ലാം കൊവിഡ്-19 രോഗത്തിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി PM Cares ഫണ്ടിലേക്കാണ് വരിക.

 

 

  ഹിന്ദി, ബംഗാളി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഭോജ്പുരി, അസമീസ്, കാശ്മീരി, സിന്ധി, രാജസ്ഥാനി, ഒഡിയ എന്നീ 14 ഭാഷകളിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.കൊവിഡ്-19നെ നേരിടാന്‍ PM Cares ഫണ്ടിലേക്കും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഫണ്ടുകളിലേക്കുമായി 35 കോടി രൂപ ഏഷ്യന്‍ പെയിന്‍റ്സ് ഇതിനകം നല്‍കിയിട്ടുണ്ട്. ടിവി, റേഡിയോ, സോഷ്യല്‍ മീഡിയ, അപ്ലിക്കേഷനുകള്‍, ഒടിടി, വിഒഡി, ഐഎസ്പി, ഡിടിഎച്ച്, സിആര്‍ബിടി തുടങ്ങിയ നൂറിലധികം പ്ലാറ്റ് ഫോമുകളിലാണ് ഗാനം റീലിസ് ചെയ്തിട്ടുള്ളത്.

 

 

  അതുപോലെ തന്നെ നൂറിലധികം ബ്രോഡ്കാസ്റ്റ്, സോഷ്യല്‍, ആംപ്ലിഫിക്കേഷന്‍, ടെക് പ്ലാറ്റ് ഫോമുകള്‍ ലോഞ്ചിനെ പിന്തുണച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന തുകയെല്ലാം കൊവിഡ്-19 രോഗത്തിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി PM Cares ഫണ്ടിലേക്കാണ് വരിക. 

మరింత సమాచారం తెలుసుకోండి: