വാക്‌സിൻ ലഭിക്കാൻ ഒരു വര്ഷം വേണ്ടി വരില്ല എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചോരിക്കുകയാണ്. ചിലപ്പോള്‍ പ്രതീക്ഷിച്ചതിലും രണ്ട് മാസമെങ്കിലും നേരത്തെ തന്നെ വാക്സിൻ ലഭിച്ചേക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അധനോം ഗബ്രയേസസ് വ്യക്തമാക്കി.അതായത് ലോകത്ത് കൊവിഡ് - 19 അഞ്ചുലക്ഷത്തിലധികം പേര്‍ കൊവിഡ്-19 ബാധിച്ചു മരിച്ച സാഹചര്യത്തിലും കൊവിഡ് 19 വാക്സിൻ വാക്സിൻ വികസിപ്പിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ഗവേഷകരും വിവിധ കമ്പനികളും.

 

 

  എന്നാൽ കൊവിഡ് വാക്സിൻ ഒരു വര്‍ഷത്തിനകം തന്നെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.  ഒരു വാക്സിൻ ഉണ്ടാകുമെന്നും ഒരു വര്‍ഷത്തിനുള്ളിൽ തന്നെ അത് ലഭിക്കുമെന്നുമാണ് കണക്കുകൂട്ടൽ. കാര്യങ്ങള്‍ വേഗത്തിലാക്കിയാൽ അത്ര തന്നെ സമയം വേണമെന്നില്ല. ചിലപ്പോള്‍ ഒരു രണ്ട് മാസം നേരത്തെ. അതാണ് ശാസ്ത്രജ്ഞര്‍ പറയുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. നിലവിൽ കൊവിഡിനെതിരെ ലോകത്ത് നൂറിലധികം വാക്സിനുകള്‍ വികസിപ്പിച്ചു വരുന്നുണ്ടെന്ന് ടെഡ്രോസ് അധനോം ഗബ്രെസസ് പറഞ്ഞു.

 

 

 

  ഈ വാക്സിനുകള്‍ വികസിപ്പിക്കാനും നിര്‍മിക്കാനും വിതരണം ചെയ്യാനും ആഗോള സഹകരണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാൻ സാധിക്കുമോ എന്ന സംശയം നിലനിൽക്കേയാണ് ലോകാരോഗ്യ സംഘടനാ തലവൻ തന്നെ പ്രസ്താവനയുമായി രംഗത്തെത്തുന്നത്. എന്നാൽ ഒരു വാക്സിൻ വികസിപ്പിക്കാനാകുമോ എന്ന കാര്യത്തിൽ ഉറപ്പു പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരെ നമുക്ക് വാക്സിൻ ഉണ്ടായിരുന്നില്ല.

 

 

 

  കൊവിഡ്-19നെതിരെ ഒരു വാക്സിൻ കണ്ടുപിടിച്ചാൽ അത് ആദ്യ വാക്സിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.പരിസ്ഥിതി, പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്കു വേണ്ടിയുള്ള യൂറോപ്യൻ പാര്‍ലമെൻ്റ് കമ്മിറ്റിയുമായുള്ള ഒരു യോഗത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ലോകാരോഗ്യ സംഘടന തലവൻ്റെ പ്രസ്താവന. കമ്മിറ്റി അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിവിധ രാജ്യങ്ങളിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൻ്റെ പുരോഗതി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

 

 

 

 

  എന്നാൽ ഇതിനോടകം മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങിയ ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയാണ് വാക്സിൻ പരീക്ഷണത്തിൽ മുന്നിലെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ചീഫ് സയൻ്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കിയിരുന്നു. യുഎസ് കമ്പനിയായ മോഡേണയുടെ വാക്സിനും തൊട്ടു പിന്നാലെയുണ്ട്. ഇതിനു പുറമെ ചൈനീസ് വാക്സിൻ നിര്‍മാതാവ് നിര്‍മിച്ച പുതിയ വാക്സിനും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനുള്ള ഒരുക്കത്തിലാണ്.

మరింత సమాచారం తెలుసుకోండి:

who