തീര്‍ഥാടനകാലത്ത് ശബരിമലയിലും പരിസരപ്രദേശത്തും 10,017 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് നിയോഗിക്കും. നവംബര്‍ 16-നാണ് മണ്ഡലകാലം തുടങ്ങുന്നത്. അഞ്ചുഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് പോലീസ് സുരക്ഷയൊരുക്കുന്നത്. ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ്. യുവതീപ്രവേശത്തിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി അടുത്ത ദിവസം തന്നെ വരും. ഇതും അയോധ്യവിധിയും മറ്റു കണക്കിലെടുത്താണ് ഇത്തരത്തിൽ  കനത്ത സുരക്ഷയൊരുക്കുന്നത്.

എസ്.പി., എ.എസ്.പി. തലത്തില്‍ 24 പേരും 112 ഡിവൈ.എസ്.പി.മാരും 264 ഇന്‍സ്പെക്ടര്‍മാരും 1185 എസ്.ഐ./എ.എസ്.ഐ.മാരും സുരക്ഷാ സംഘത്തിലുണ്ടാകും. 307 വനിതകള്‍ ഉള്‍പ്പെടെ 8402 സിവില്‍ പോലീസ് ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും സുരക്ഷയ്‌ക്കെത്തും. വനിതാ ഇന്‍സ്പെക്ടര്‍, എസ്.ഐ. തലത്തില്‍ 30 പേരെയും നിയോഗിച്ചിട്ടുണ്ട്.

మరింత సమాచారం తెలుసుకోండి: