സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബസ് സര്‍വീസിന്‌ നിലവിലെ ചാര്‍ജിന്റെ ഇരട്ടി ചാര്‍ജാകും ഉണ്ടാകുകയെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. 

 

ഇന്ധനവിലയ്ക്ക് ആനുപാതികമാണ് ടിക്കറ്റ് ചാര്‍ജ്. പൊതുജനങ്ങളെ ഇത് ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

 

25 പേര്‍ക്ക് മാത്രമേ ഒരു ബസില്‍ യാത്ര അനുവദിക്കുകയുള്ളൂ.

 

ഐഡികാര്‍ഡ് പരിശോധിച്ച ശേഷം മാത്രമേ ഉദ്യോഗസ്ഥരെ ബസില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നും ഗതാഗതമന്ത്രി പറഞ്ഞു. 

 

പൊതുഗതാഗതം ആരംഭിക്കുമ്പോള്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്‌.

 

സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ബസ്          ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിശ്ചിത കാലയളവിലേക്കായിരിക്കും വര്‍ധന.

 

 

 

ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതുഗതാഗതം ആരംഭിച്ചാല്‍ കൊണ്ടുപോകാന്‍ കഴിയുന്ന യാത്രക്കാരുടെ എണ്ണത്തില്‍ പരിമിതിയുണ്ട്.

 

25 യാത്രക്കാരെ മാത്രമേ ഒരുസമയം കൊണ്ടുപോകാന്‍ സാധിക്കൂ. അത് കെഎസ്ആര്‍ടിസിക്കും സ്വകാര്യ ബസ് ഉടമകള്‍ക്കും വലിയ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. 

 

സാധാരണ ബസ് സര്‍വീസില്‍ നാല്‍പതോളം സീറ്റിങ് കപ്പാസിറ്റിയും അതിനൊപ്പം യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാനും സാധിക്കുമായിരുന്നു

 

 

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് സാധിക്കില്ല.

 

പരമാവധി 25 യാത്രക്കാരെ ഇരുത്തിക്കൊണ്ടുപോകാന്‍       മാത്രമേ സാധിക്കൂ. ആ ഒരു സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക മാത്രമാണ് പോംവഴി.

സര്‍ക്കാര്‍ അത് അംഗീകരിച്ചതായാണ് സൂചന ലഭിക്കുന്നത്. 

 

 

 

మరింత సమాచారం తెలుసుకోండి: