രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81,000 പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ പുതുക്കിയ മാര്‍ഗ്ഗരേഖ ഉടൻ പുറത്തിറക്കും. 

 

ബസ്, വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതും      തീവ്രമേഖലകള്‍ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതും ഉള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ നാലാംഘട്ടത്തില്‍ ഉണ്ടായേക്കുമെന്നാണ്      പ്രതീക്ഷകള്‍.

 

 

രാജ്യത്ത് കോവിഡ് കൂടുതല്‍ ശക്തമാകുമ്പോഴാണ് നാലാം ഘട്ട ലോക്ക്ഡൗണ്‍ വരുന്നത്.

 

 

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 100 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് മരണം 2,649 ആയി.

 

 

മഹാരാഷ്ട്രയില്‍ കോവിഡ്‌രോഗികളുടെ എണ്ണം 29,000 കടന്നു. നാളെ മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ             ലോക്ക് ഡൗണ്‍ ഈ മാസം അവസാനം      വരെ നീട്ടണമെന്ന് മഹാരാഷ്ട്രയും തെലുങ്കാനയും പോലെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

 

 

 

എല്ലാ മേഖലകളും തുറക്കണമെന്ന് ഡല്‍ഹിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

ഗുജറാത്തും തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങള്‍. നാലാം ഘട്ടത്തില്‍ ബസ്, വിമാന സര്‍വ്വീസുകള്‍ക്കും അനുമതി നല്‍കിയേക്കും എന്നാണ് സൂചനകള്‍. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കും അനുമതി നല്‍കിയേക്കും.

 

 

 

നഗരങ്ങളില്‍ ഏറ്റവും ശക്തമായി കോവിഡ് ബാധിച്ചത് മുംബൈയിലും അഹമ്മദാബാദിലുമാണ്.

 

 

 കേരളത്തിലുൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചില കർശന നിയന്ത്രണങ്ങൾ ഇനിയും തുടരേണ്ടതുണ്ട്.

 

మరింత సమాచారం తెలుసుకోండి: