ആരോഗ്യപ്രവർത്തകർക്കുൾപ്പെടെ സമ്പർക്കവ്യാപനമേറുന്ന തൃശ്ശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. വെള്ളിയാഴ്ച ജില്ലയിൽ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

 

ഇതിൽ ആറ് ആരോഗ്യപ്രവർത്തകരടക്കം ഏഴുപേർക്ക് സമ്പർക്കത്തിലൂടെയാണ് പകർന്നത്. സംസ്ഥാനത്ത് വെള്ളിയാഴ്ച സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം പകർന്നതും തൃശ്ശൂരിലാണ്.

 

 

അതേസമയം, സമൂഹവ്യാപനമില്ലെന്ന്‌ ജില്ലാഭരണാധികാരികളുടെ യോഗത്തിനുശേഷം മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. വ്യത്യസ്ത വിഭാഗങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ജില്ലയിലെ ചാവക്കാട് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം നിലച്ചു.

 

 

ഇതിനുപുറമേ ഒന്നിലേറെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാർക്കും ആശാപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. പത്ത്‌ തീവ്രവ്യാപനമേഖലകളാണ് ജില്ലയിലുള്ളത്.

 

 

ഇതിൽപ്പെടുന്ന ചാവക്കാട് നഗരസഭാ പ്രദേശം മുഴുവനായി ലോക്‌ഡൗണിലായി. പ്രധാന ആരാധനാലയങ്ങളായ ഗുരുവായൂർ ക്ഷേത്രത്തിലും തൃശ്ശൂർ ലൂർദ് പള്ളിയിലും ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനമുണ്ടാകില്ല.

 

 

ഗുരുവായൂരിൽ ഇന്നത്തെ വിവാഹങ്ങൾക്ക് തടസ്സമില്ല ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻവഴി ബുക്ക് ചെയ്തുള്ള ദർശനം നിർത്തിവെച്ചു. വിവാഹങ്ങളും ഉണ്ടാകില്ല.

 

 

എന്നാൽ, ശനിയാഴ്ച ബുക്ക് ചെയ്ത രണ്ട് വിവാഹങ്ങൾക്ക് തടസ്സമില്ല. കോവിഡുമായി ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രണം ആവശ്യമായി വന്നതിനാലാണ് നടപടിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

 

 

വെള്ളിയാഴ്ച മൂന്നു വിവാഹങ്ങൾ നടന്നു. ഓഗസ്റ്റ്‌ 28 വരെ വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്. ഇവ നിർത്തിവെച്ച സാഹചര്യത്തിൽ ശീട്ടാക്കിയ തുക തിരിച്ചുകൊടുക്കും. വെള്ളിയാഴ്ച 88 പേർ ദർശനം നടത്തി.

 

 

ഉച്ചയ്ക്ക് 12.15-ന് ദർശനം അവസാനിച്ചു. 12.30-ന് ക്ഷേത്രനട അടച്ചു. ചൊവ്വാഴ്ച ദർശനം പുനരാരംഭിച്ച് നാലുദിവസം പിന്നിട്ടിട്ടും ഭക്തർ കാര്യമായി വന്നുതുടങ്ങിയിരുന്നില്ല.

 

 

ക്ഷേത്രം അടച്ചുവെങ്കിലും പുറത്ത് ദീപസ്തംഭത്തിനടുത്തുനിന്ന് തൊഴുന്നതിന് തടസ്സമില്ല. രാവിലെ ഒമ്പതരവരെ ഭക്തരെ നിയന്ത്രിച്ചാണ് ഇവിടേക്ക് വിടുക.

 

 ക്ഷേത്രങ്ങളിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളു ഉണ്ടായിരുന്നു. കേരളമുൾപ്പെടെ ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്ത്യ ഇപ്പോൾ ലോകത്ത് തന്നെ നാലാം സ്ഥാനത്തു ആണ്. 

 

 

మరింత సమాచారం తెలుసుకోండి: