മണ്ഡല കാലത്ത് ശബരിമലയിലും പരിസരത്തും 10,017 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കും. എസ്‌പി, എഎസ്‌പി തലത്തിൽ 24 പേരും 112 ഡിവൈഎസ്‌പിമാരും 264 ഇൻസ്പെക്ടർമാരും 1185 എസ്ഐ/എഎസ്ഐമാരും സംഘത്തിലുണ്ടാകും. 307 വനിതകൾ ഉൾപ്പെടെ 8402 സിവിൽ പൊലീസ് ഓഫീസർമാരും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും സുരക്ഷയ്ക്കായി എത്തും. വനിതാ ഇൻസ്പെക്ടർ, എസ്ഐ തലത്തിൽ 30 പേരെയും നിയോഗിച്ചിച്ചു.

നവംബർ 15 മുതൽ 30 വരെയുള്ള ആദ്യ ഘട്ടത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പൊലീസുകാരുണ്ടാകും. ഇവരിൽ 3 പേർ എസ്‌പി തലത്തിലുള്ള പൊലീസ് കൺട്രോളർമാരും രണ്ട് പേർ എഎസ്‌പി തലത്തിലുളള അഡീഷണൽ പൊലീസ് കൺട്രോളർമാരുമാണ്. ഡിവൈഎസ്‌പി റാങ്കിലുളള 23 പേരും ഉണ്ടാകും. നവംബർ 30 മുതൽ ഡിസംബർ 14 വരെയുള്ള രണ്ടാം ഘട്ടത്തിൽ 2539 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഡിസംബർ 14 മുതൽ 29 വരെ 2992 പേരും ഡിസംബർ 29 മുതൽ ജനുവരി 16 വരെയുളള നാലാം ഘട്ടത്തിൽ 3077 പേരും ജോലിക്കുണ്ടാകും. സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലായി 1560 സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമെത്തും.

തിരുവനന്തപുരം > മണ്ഡല കാലത്ത് ശബരിമലയിലും പരിസരത്തും 10,017 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കും. എസ്‌പി, എഎസ്‌പി തലത്തിൽ 24 പേരും 112 ഡിവൈഎസ്‌പിമാരും 264 ഇൻസ്പെക്ടർമാരും 1185 എസ്ഐ/എഎസ്ഐമാരും സംഘത്തിലുണ്ടാകും. 307 വനിതകൾ ഉൾപ്പെടെ 8402 സിവിൽ പൊലീസ് ഓഫീസർമാരും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും സുരക്ഷയ്ക്കായി എത്തും. വനിതാ ഇൻസ്പെക്ടർ, എസ്ഐ തലത്തിൽ 30 പേരെയും നിയോഗിച്ചിച്ചു.

നവംബർ 15 മുതൽ 30 വരെയുള്ള ആദ്യ ഘട്ടത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പൊലീസുകാരുണ്ടാകും. ഇവരിൽ 3 പേർ എസ്‌പി തലത്തിലുള്ള പൊലീസ് കൺട്രോളർമാരും രണ്ട് പേർ എഎസ്‌പി തലത്തിലുളള അഡീഷണൽ പൊലീസ് കൺട്രോളർമാരുമാണ്. ഡിവൈഎസ്‌പി റാങ്കിലുളള 23 പേരും ഉണ്ടാകും. നവംബർ 30 മുതൽ ഡിസംബർ 14 വരെയുള്ള രണ്ടാം ഘട്ടത്തിൽ 2539 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഡിസംബർ 14 മുതൽ 29 വരെ 2992 പേരും ഡിസംബർ 29 മുതൽ ജനുവരി 16 വരെയുളള നാലാം ഘട്ടത്തിൽ 3077 പേരും ജോലിക്കുണ്ടാകും. സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലായി 1560 സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമെത്തും.

మరింత సమాచారం తెలుసుకోండి: