ജിയോ വരിക്കാർക്ക് ഇനി രണ്ട് ജിബി സൗജന്യമായി നേടാം.  ദിവസേന രണ്ട് ജിബി ഡാറ്റ ലഭിക്കുന്ന 'ജിയോ ഡാറ്റാ പാക്ക്' ഓഫറാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ടെലികോം കമ്പനിയായ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്ന് വരെയാണ് ഈ ഓഫര്‍ നിലനില്‍ക്കുക. ഈ ഓഫര്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ പ്രത്യേകം റീചാർജ് ചെയ്യുകയോ പ്ലാനുകൾ തിരഞ്ഞെടുക്കുകയോ ചെയ്യണ്ട ആവശ്യമില്ല.

 

  ജിയോ തന്നെ നേരിട്ട് സൗജന്യമായി ഈ ഓഫര്‍ ആക്റ്റിവേറ്റ് ചെയ്യും. ഈ രണ്ട് ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.  കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വരിക്കാർക്കായി പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ടെലികോം കമ്പനിയായ ജിയോ.  ഈ ജിയോ ഡാറ്റാ പാക്കില്‍ ഡാറ്റാ ബാലന്‍സ് മാത്രമേ ലഭിക്കുകയുള്ളൂ.

 

  വോയ്‌സ് കോളും സൗജന്യ എസ്എംഎസുകളും ഉണ്ടാവില്ല. രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ആയ സാഹചര്യത്തിലാണ് വരിക്കാരെ സഹായിക്കാനായി ജിയോ ഡാറ്റ സൗജന്യമായി നല്‍കുന്നത്.  ജിയോ ഡാറ്റാ പാക്ക് ആക്റ്റിവേറ്റ് ആയിട്ടുണ്ടോ എന്ന് കാണാം. അല്ലെങ്കില്‍ ആപ്ലിക്കേഷനിലെ മെനു തുറന്ന് സ്റ്റേറ്റ്‌മെന്റ്‌സ് എടുത്താല്‍ മതി. നാല് ദിവസം മാത്രമാണ് ഈ ഓഫറിന്റെ വാലിഡിറ്റി.

 

  നാല് ദിവസത്തേക്ക് ആകെ എട്ട് ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. ഇനി ഈ ഓഫര്‍ നിങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ടോ എന്നറിയാന്‍ നിങ്ങളുടെ ഫോണിൽ മൈ ജിയോ ആപ്പ് ഓപ്പൺ ചെയ്ത് വ്യൂ പ്ലാന്‍ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കണം. ഇതിനുപുറമെ ഇരട്ടി ഡാറ്റ ഉൾപ്പെടുത്തി തങ്ങളുടെ ഡാറ്റാ വൗച്ചറുകള്‍ കമ്പനി പരിഷ്കരിച്ചിരുന്നു.

 

  11 രൂപയുടെ 4ജി ഡാറ്റാ വൗച്ചറില്‍ 800 എംബി അതിവേഗ ഡാറ്റ ഇപ്പോള്‍ ലഭിക്കും. നേരത്തെ 400 എംബി ആണ് ഉണ്ടായിരുന്നത്. 75 മിനിറ്റ് നോണ്‍ ജിയോ വോയ്‌സ്‌കോളിങ് സൗകര്യവും ഇതിലുണ്ട്. അത് പോലെ 21 രൂപയുടെ വൗച്ചറില്‍ രണ്ട് ജിബി അതിവേഗ ഡാറ്റയും 200 നോണ്‍ ജിയോ വോയ്‌സ് കോള്‍ മിനിറ്റുകളും ലഭിക്കും.

 

  ഇതില്‍ നേരത്തെ ഒരു ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം റിലയൻസ് ജിയോ 251 രൂപയുടെ 'വർക്ക് ഫ്രം ഹോം പാക്ക്' എന്ന് പേരിട്ടിട്ടുള്ള പ്ലാൻ അവതരിപ്പിച്ചിരുന്നു. ദിവസം 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ 51 ദിവസത്തേക്ക് ലഭിക്കുക. എസ്എംഎസ് ആനുകൂല്യങ്ങളോ കോളിംഗ് ആനുകൂല്യങ്ങളോ ഈ ഡാറ്റ-ഓൺലി പ്ലാനിലുണ്ടാവില്ല. 

మరింత సమాచారం తెలుసుకోండి: