കോവിഡ് മരുന്ന് കണ്ടു പിടിച്ചതിന്റെ പരീക്ഷണം അവസാന ഘട്ടത്തിൽ. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎൻബിസിയുടെ രണ്ടാമത്തെ പരീക്ഷണ വാക്സിൻ ആദ്യ രണ്ട് ഘട്ടങ്ങളിലായി 1120 പേരിലാണ് പരീക്ഷിച്ചത്. വാക്സിൻ പരീക്ഷിച്ചവരുടെ ശരീരത്തിൽ ആവശ്യത്തിന് ആൻ്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടതായി കമ്പനി വി ചാറ്റിലൂടെ അറിയിച്ചു. അതേസമയം, ഗവേഷണത്തിൻ്റെ കൂടുതൽ വിശദാംശങ്ങള്‍ പുറത്തു വിടാൻ സ്ഥാപനം തയ്യാറായിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്. ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനോഫാം കമ്പനിയുടെ കീഴിലാണ് സിഎൻബിജിയുടെ പ്രവര്‍ത്തനം.

 

 

 

  ഇവരുടെ വുഹാൻ യൂണിറ്റ് പുറത്തിറക്കിയ മറ്റൊരു വാക്സിനും പ്രാരംഭ പരിശോധനകളിൽ മനുഷ്യരിൽ പ്രതിരോധ ശേഷിയുണ്ടാകുന്നുണ്ടെന്നും സുരക്ഷിതമാണെന്നും തെളിഞ്ഞിരുന്നു.ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ സഹകരണത്തോടെ വാക്സിൻ വികസിപ്പിച്ച് ക്ലിനിക്കൽ പരീക്ഷണം നടത്തുന്ന ബ്രിട്ടീഷ് കമ്പനി ആസ്ട്രസെനക്കയും യുഎസ് കമ്പനിയായ മോഡേണയുമാണ് വാക്സിൻ ഗവേഷണത്തിൽ മുന്നിലെന്ന് ലോകാരോഗ്യസംഘടനയുടെ ചീഫ് സയൻ്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പരീക്ഷണഫലവുമായി ചൈന രംഗത്തു വരുന്നത്.

 

 

 

  അതേസമയം, മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണഘട്ടത്തിൽ ആയിരക്കണക്കിന് പേരിൽ പരീക്ഷിച്ച് പ്രതിരോധശേഷിയും സുരക്ഷയും തെളിഞ്ഞാൽ മാത്രമേ വാക്സിൻ വിപണിയിലെത്തിക്കാനാകൂ. തങ്ങള്‍ വികസിപ്പിച്ച ഒരു വാക്സിൻ യുഎഇയിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം സിഎൻബിജി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ ഏതു വാക്സിനാണ് പരീക്ഷിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.അതായതു ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിൻ്റെ രണ്ടാമത്തെ കൊവിഡ്-19 വാക്സിനും രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ വിജയിച്ചതായി റിപ്പോര്‍ട്ട്. 

 

 

 

 

  മനുഷ്യരിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ ശരീരത്തിൽ ഉയര്‍ന്ന തോതിൽ ആൻ്റിബോഡികള്‍ ഉത്പാദിപ്പിക്കാൻ സഹായകമാണെന്നും സുരക്ഷിതമാണെന്നും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.  മാത്രമല്ല തങ്ങള്‍ വികസിപ്പിച്ച ഒരു വാക്സിൻ യുഎഇയിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം സിഎൻബിജി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ ഏതു വാക്സിനാണ് പരീക്ഷിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. 

మరింత సమాచారం తెలుసుకోండి: