ഗർഭിണികളിലെ ചില വ്യത്യസ്‌ത ആസക്തികൾ അറിയേണ്ടത് തന്നെയാണ്. ഈ നാളുകളിൽ നല്ല പുളിയുള്ള മാങ്ങയും എരിവുള്ള അച്ചാറുകളുമെല്ലാം കഴിക്കാൻ അവർക്ക് കൂടുതൽ ആഗ്രഹം ഉണ്ടാകാറുണ്ട് . എന്നാൽ മധുരവും എരിവും പുളിയുമൊക്കെ മാറി കഴിച്ചതുകൊണ്ടൊന്നും ചിലപ്പോഴവർക്ക് തൃപ്തിയായെന്ന് വരില്ല. ഈ നാളുകളിൽ പലപ്പോഴും അവരിൽ അസാധാരണവും വിചിത്രവും നമ്മൾ ഇതുവരെ കേട്ടിട്ട് കൂടിയില്ലാത്തതുമായ ഭക്ഷണ ആസക്തികൾ ഉടലെടുക്കാൻ സാധ്യതയുണ്ട് എന്നതിനെപ്പറ്റി വല്ല അറിവുമുണ്ടോ?

 

 

    ഗർഭിണികളായ സ്ത്രീകൾക്ക് കഴിക്കാൻ കൊതിക്കുന്ന അസാധാരണവും വിചിത്രവുമായ ഈ അഞ്ച് കാര്യങ്ങളെക്കുറിച്ച് വായിച്ചുകഴിഞ്ഞാൽ തീർച്ചയായും നിങ്ങൾ ആശ്ചര്യപ്പെടുമെന്ന കാര്യം സംശയമില്ല. ഹോർമോണുകൾ ശരീരത്തിൽ ഉണ്ടാകുന്ന ഭക്ഷണ ആസക്തികൾ എത്രമാത്രം വിചിത്രമാണെന്നും അതുപോലെതന്നെ രസകരമാണെന്നും തിരിച്ചറിയാം. ഗർഭിണിയായ സ്ത്രീകൾ തങ്ങളുടെ കാലയളവിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന വിചിത്രമായ ചിലത് എന്തെല്ലാമാണെന്ന് നോക്കാം.

 

   ഒരു സ്ത്രീയുടെ ശരീരം ഗർഭനാളുകളിലൂടെ കടന്നു പോകുമ്പോൾ പലതരത്തിലുള്ള ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. പലപ്പോഴുമിത് ശരീരത്തിൽ പലവിധ പോഷകങ്ങളുടെ കുറവുകൾ ഉണ്ടാക്കുന്നു. ഇതവരിൽ ഇതുവരെ പ്രകടമാകാത്തതും അസാധാരണവും വിചിത്രവുമായ കാര്യങ്ങൾക്കായി ആസക്തി ഉണർത്തുന്നു. വ്യക്തമായും, ഇത് എല്ലാവർക്കും ഒരുപോലെ പ്രകടമാകുന്ന ഒരു ആസക്തിയല്ല. മണ്ണ് കഴിക്കുന്നതുവഴി മോണിംഗ് സിക്ക്നെസ്സ് പ്രശ്നങ്ങളെ ഒരു പരിധിവരെ ലഘൂകരിക്കാൻ സാധിക്കുമെന്ന് ചില ഗർഭിണികൾക്ക് തോന്നലുണ്ടാകുന്നു എന്നതാണ് വാസ്തവം.

 

   കേൾക്കുമ്പോൾ അൽപം വിചിത്രമായി തോന്നുന്നുണ്ടല്ലേ? ഗർഭാവസ്ഥയിൽ ഏറ്റവും സാധാരണമായി അനുഭവപ്പെടാറുള്ള ആഗ്രഹങ്ങളിൽ ഒന്ന് മണ്ണ് കഴിക്കാനുള്ള ആഗ്രഹമാണ്. കേൾക്കുമ്പോൾ അൽപം രസകരമായ തോന്നുമെങ്കിലും സംഗതി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു അഭിമുഖത്തിൽ, പ്രശസ്ത പോപ്പ് താരം ബ്രിട്നി സ്പിയേഴ്സ് പരാമർശിച്ചത് താൻ രണ്ടാം തവണ ഗർഭിണിയായപ്പോൾ ഭക്ഷണത്തോടൊപ്പം മണ്ണ് കഴിക്കാനുള്ള ആഗ്രഹം ഉണ്ടായെന്നാണ്.  ഒരുപക്ഷേ അവൾ മുറിയെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടുന്നതുകൊണ്ട് മാത്രം ആയിരിക്കില്ല ഇത് ചെയ്യുന്നത്.

 

   പുതിയ പെയിന്റ് കഴിക്കാനോ മണത്തു നോക്കുവാനോ ഉള്ള ആഗ്രഹം അവൾക്കുണ്ടാകാം. ധാരാളം സ്ത്രീകൾ ഗർഭിണിയായിരിക്കുമ്പോൾ പെയിന്റിന്റെ ഗന്ധം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു. മാത്രമല്ല ചിലർക്ക് അത് കഴിക്കാനുള്ള ത്വരയും അനുഭവപ്പെട്ടേക്കാം. എന്നാൽ ഇത്തരം ആസക്തി ഉണ്ടാകുമ്പോഴെല്ലാം അതിനെ മറ്റെന്തിലേക്കെങ്കിലും വഴിതിരിച്ചുവിടേണ്ടത് അനിവാര്യമാണ്. കാരണം പെയിന്റിൽ അടങ്ങിയിരിക്കുന്ന വിഷ രാസവസ്തുക്കളും രൂക്ഷഗന്ധവും വളരുന്ന ഗര്ഭപിണ്ഡത്തിന് ഹാനികരമായതാണ്.

 

  അതുകൊണ്ട് പ്രിയ പുരുഷന്മാരേ, നിങ്ങളുടെ വരാനിരിക്കുന്ന കുഞ്ഞിന്റെ മുറി മുഴുവൻ പെയിൻ്റടിച്ചു മോടിപിടിപ്പിക്കാൻ നിങ്ങളുടെ ഭാര്യ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ വെറുതെ ഒന്ന് സൂക്ഷിച്ചോളൂ കേട്ടോ! ടാൽക്കം പൊടിയുടെ ആസക്തി ഗർഭകാല നാളുകളിൽ വർദ്ധിക്കാൻ ഇടയുണ്ട് എന്ന് പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. പോഷകാഹാരക്കുറവിന്റെ വ്യക്തമായ അടയാളമാണിത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

 

  ചെറിയ കുട്ടിയായിരിക്കുമ്പോൾ നമ്മളിൽ പലർക്കും ചോക്ക് വായിലിട്ട് ആസ്വദിക്കാനുള്ള പ്രലോഭനങ്ങൾ ഉണ്ടായിട്ടുണ്ടാവും. പല കുട്ടികളും ഇത്തരം ആസക്തിക്ക് കീഴ്പ്പെട്ടു പോവുകയും വീട്ടുകാരുടെയും ടീച്ചർമാരുടെയും ശകാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ടാവും. എന്നാൽ എന്നാൽ വലുതായി വരുമ്പോൾ ഇത്തരം ദുശീലങ്ങളെയെല്ലാം നാം എതിർത്തു കീഴടക്കും. എന്നാൽ ഗർഭിണികളായ സ്ത്രീകളിൽ ചിലപ്പോഴൊക്കെ ഈ ആസക്തി തിരികെ വരാനുള്ള സാധ്യതണ്ടെന്ന് കാണപ്പെടുന്നു. അതുകൊണ്ടുതന്നെ പല സമയങ്ങളിലും ഗർഭിണികൾ ഒരു കഷണം ചോക്ക് വായിലിട്ട് നുണയാൻ കിട്ടിയെങ്കിലെന്ന് ആഗ്രഹിക്കുന്നു.

 

  എന്നാലിത് വളരെ അനാരോഗ്യകരമാണ് എന്ന് പറയാതെ വയ്യ! കരി കഴിക്കുന്നത് വഴി ഒരാളിൽ ധാരാളം ധാതുക്കളും പോഷകളും നഷ്ടപ്പെടും. പ്രത്യേകിച്ചും ശരീരത്തിലെ ഇരുമ്പ് പോഷകഘടകങ്ങൾ. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഗാഭിണികളുടെ കൺവെട്ടത്ത് നിന്ന് മാറ്റി വെക്കുന്നതാണ് നല്ലത്. കരി? അതെ, കേൾക്കുംബ്ബോൾ വിചിത്രമായി തോന്നുന്നുണ്ട് അല്ലെ? കരി കഴിക്കാൻ ആഗ്രഹിക്കുന്ന ഗർഭിണികൾ നമുക്കിടയിൽ ധാരാളം ഉണ്ട്.

 

  യു.എസിൽ നടത്തിയ ഒരു സർവേ പ്രകാരം, ഗർഭിണികളായ ചിലർ കരി കഴിക്കാൻ കൊതിക്കുന്നു. അത് മണക്കുകയും പറ്റുമെങ്കിൽ രുചിച്ചു നോക്കുകയും ചെയ്യുന്ന രീതി അവർ ആസ്വദിക്കുന്നു.  മറ്റുള്ളവയേക്കാൾ രസകരമായി തോന്നാവുന്ന ഒരു കാര്യം ഇവിടെയുണ്ട്. ഗർഭിണികളായ സ്ത്രീകൾ പലരും ടൂത്ത് പേസ്റ്റ് കഴിക്കുന്നത് ആസ്വദിക്കുന്നതായി കാണപ്പെടുന്നു. ഇത് അവരുടെ ഞരമ്പുകളെ ശാന്തമാക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. ടൂത്ത് പേസ്റ്റ് ഈ ലിസ്റ്റിലെ മറ്റുള്ളവയെപ്പോലെ അപകടകരമല്ല എങ്കിലും ആരോഗ്യത്തോടെയിരിക്കാനുള്ള ആഗ്രഹമുണ്ടെങ്കിൽ മനസ്സിനെ ഈ പ്രവർത്തിയിൽ നിന്നും വഴിതിരിച്ചുവിടാൻ ശ്രമിക്കണം.

 

  രാവിലെയും രാത്രിയിലുമൊക്കെ പല്ലു തേക്കുമ്പോൾ ടൂത്തപേസ്റ്റ് രഹസ്യമായി കഴിക്കാനുള്ള പ്രവണത പല ഗർഭിണികളും കാണിക്കാറുണ്ട്. അതല്ലെങ്കിൽ ഇതിന്റെ രുചി കിട്ടാനായി ഇടക്കിടക്ക് പല്ലു തേക്കുന്ന ഗർഭിണികളും ഉണ്ട്. അതുകൊണ്ട് സൂക്ഷിക്കുക. നമ്മുടെ നാട്ടിൽ പൊതുവെ ഇത്തരത്തിൽ ഒന്ന് കേട്ടിട്ടില്ലെങ്കിൽ കൂടിയും പുറംനാടുകളിലെല്ലാം ഇത്തരം അവസ്ഥകൾ കൂടുതലായി കണ്ടുവരുന്നുണ്ട് എന്ന കാര്യം അറിയാമോ.

 

  പിക്ക എന്നാണ് ഈ അവസ്ഥയ്ക്ക് ഗവേഷകർ വിളിക്കുന്ന പേര്. ഇതുമൂലം ചില ഗർഭിണികളിൽ ചോക്ക്, കളിമണ്ണ്, അലക്കുപൊടി അല്ലെങ്കിൽ സോപ്പ് തുടങ്ങിയ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കാനുള്ള ആഗ്രഹം വളരുന്നു. ധാതുക്കളുടെ കുറവ് അല്ലെങ്കിൽ കടുത്ത വിളർച്ച തുടങ്ങിയതിൻ്റെയൊക്കെ സൂചനയാണിത്. 

 

 

మరింత సమాచారం తెలుసుకోండి: