ഇറാഖില്‍ അഷൂറദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 31 പേര്‍ മരിച്ചു. കര്‍ബലയിലെ ഷിയ ആരാധനാലയത്തിലായിരുന്നു അപകടം. അപകടത്തില്‍ നൂറോളംപേര്‍ക്ക് പരിക്കേറ്റതായും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഇറാഖ് ആരോഗ്യമന്ത്രാലയ വക്താവ് പ്രതികരിച്ചു.
അഷൂറ ദിനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് പേര്‍ ബാഗ്ദാദില്‍നിന്നും നൂറുകിലോമീറ്ററോളം അകലെയുള്ള കര്‍ബല നഗരത്തിലെത്തിയിരുന്നു. വിശ്വാസികള്‍ ആരാധനാലയത്തിലേക്ക് നടന്നുനീങ്ങുന്നതിനിടെ നടപ്പാതയുടെ ഒരുഭാഗം തകര്‍ന്നുവീഴുകയും ഇതിനുപിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടിയതുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. പലതവണ ഇത്തരത്തിൽ തിക്കുംതിരക്കും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും പേർ മരിക്കുന്നത് ആദ്യമായിട്ടാണ്
click and follow Indiaherald WhatsApp channel