
പൊതുമേഖലാ കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ.), ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്.സി.ഐ.), ടി.എച്ച്.ഡി.സി. ഇന്ത്യ, നോർത്ത് ഈസ്റ്റേൺ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡ് (നീപ്കോ) എന്നിവയിൽ കേന്ദ്രസർക്കാരിനുള്ള മുഴുവൻ ഓഹരികളും വിൽക്കുന്നതിന് സെക്രട്ടറിതല അനുമതി ലഭിച്ചു
ഓഹരിവിറ്റഴിക്കലിന്റെ ചുമതലയുള്ള സെക്രട്ടറിമാരാണ് തിങ്കളാഴ്ച ഇതിന് അംഗീകാരം നൽകിയത്. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (കോൺകോർ) സർക്കാരിനുള്ള ഓഹരികളിലെ 30 ശതമാനവും വിൽക്കാനും യോഗം അനുമതി നൽകി.
എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ നടത്തിയ ഓഹരിവിറ്റഴിക്കലിനുശേഷം പൊതുമേഖലാ കമ്പനികളെ സ്വകാര്യവത്കരിക്കുന്നതിനുള്ള ഏറ്റവും വലിയ നീക്കമാണ് ഇത്.