തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭിത്തിത്തുരന്ന് ജ്വല്ലറിയിൽ കവർച്ച നടത്തിയ കേസിൽ അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
പ്രതികളെ തിരുച്ചിറപ്പള്ളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. തിരുച്ചിറപ്പള്ളിയിലെ ലളിതാ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 50 കോടിയോളം രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളുമാണ് ജ്വല്ലറിയില്‍നിന് കവർന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച അതിരാവിലെയാണ് കവർച്ച നടന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിത്തുരന്നാണ് മോഷണം.
click and follow Indiaherald WhatsApp channel