ജമ്മു കശ്മീരിലെ അവന്തിപ്പോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ഭീകരവാദികളുണ്ടെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.പോലീസും സൈന്യവും സംയുക്തമായാണ് ഭീകര്‍ക്കായി തിരച്ചില്‍ നടത്തിയത്. ഇവിടെ നിന്ന് വലിയതോതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.
ഭീകരര്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്ന് വ്യക്തമല്ല. കൂടുതല്‍ ഭീകരര്‍ കണ്ടേക്കാമെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ സുരക്ഷാസേന തിരച്ചില്‍ നടത്തുകയാണ്. മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
click and follow Indiaherald WhatsApp channel