ചെക്ക് തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേലിനെതിരേ അറസ്റ്റ് വാറണ്ട്. അജയ് കുമാര്‍ സിങ് എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള പലിശയിടപാട് കേന്ദ്രത്തില്‍ നിന്നും രണ്ടരക്കോടി രൂപ അമീഷയും ബിസിനസ് പങ്കാളിയായ കുനാലും ചേര്‍ന്ന് വായ്പ എടുത്തിരുന്നു.
2018-ല്‍ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഇവർ ഇരുവരും പണം വായ്പ എടുത്തത്. എന്നാല്‍ ചിത്രം റിലീസായില്ല. തുടര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട കുനാലിന് അമീഷ മൂന്ന് കോടി രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങി. ഇതോടെയാണ് അമീഷയ്ക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് അജയ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള തന്‍റെ കോളുകള്‍ അമീഷയും കുനാലും അവഗണിച്ചുവെന്നും താനയച്ച വക്കീല്‍ നോട്ടീസിനോട് ഇരുവരും പ്രതികരിച്ചില്ലെന്നും അജയ് പറയുന്നു. തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം താരത്തിനെതിരേ അജയ് റാഞ്ചി കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ കോടതി ഇത്തരത്തിൽ വാറണ്ട് പുറപ്പെടുവിച്ചത്.
click and follow Indiaherald WhatsApp channel