മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. താനൂര്‍ അഞ്ചുടി സ്വദേശി കുപ്പന്റെ പുരയ്ക്കല്‍ ഇസ്ഹാഖ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ അഞ്ചുടിയിലായിരുന്നു  സംഭവം നടന്നത് 

കൊലപാതകത്തിന് പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് അഞ്ചുടിയിലും താനൂര്‍,തിരൂര്‍ മേഖലകളിലെ തീരദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. 

Find out more: