പൗരത്വ നിയമ ഭേദഗതിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വെടിവെയ്പ്പ്.
ഷഹീന്‍ബാഗ് സമരഭൂമിക്ക് സമീപം അഞ്ചാം ഗേറ്റില്‍ അര്‍ദ്ധരാത്രിയില്‍ ഉണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും എല്ലാവരും ആശങ്കയിൽ.
കഴിഞ്ഞ നാലുദിവസത്തിനിടെ മൂന്നാമത്തെ വെടിവെയ്പ്പാണിത്.
ചുവന്ന സ്‌കൂട്ടിയില്‍ എത്തിയ ആള്‍ക്കാരാണ് വെടിവെച്ചത്. അവരില്‍ ഒരാള്‍ ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഷഹീന്‍ബാഗില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ ദൂരത്ത് നടന്ന സംഭവത്തില്‍ അക്രമികളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം പരിശോധിച്ചെങ്കിലും വെടിവെയ്പ്പ് നടന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബുള്ളറ്റിന്റെ ഒഴിഞ്ഞ ഷെല്ലോ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അക്രമികള്‍ വന്ന വാഹനങ്ങളെക്കുറിച്ചു ജനങ്ങള്‍ക്ക് വ്യത്യസ്തമായ അഭിപ്രായമാണെന്നും പോലീസ് അഭിപ്രായപ്പെട്ടു .
click and follow Indiaherald WhatsApp channel