കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിലെ ഒരു മന്ത്രിയും വരും ദിവസങ്ങളില്‍ വിദേശയാത്ര നടത്തുകയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

 

 

 

 

 

അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യര്‍ഥിച്ചു.

 

 

 

ഒപ്പം വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുന്നതിലൂടെ നമുക്ക് രോഗ്യ വ്യാപനത്തിന്റെ ശൃംഖല തകര്‍ക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

 

 

 

 

 

കൊറോണെയെ നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം  മറ്റൊരു ട്വീറ്റിലുടെ അഭിപ്രായപ്പെട്ടു. 

 

 

 

 

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും നടപടികള്‍ സ്വീകരിച്ച് വരികയാണ്. വിസ സസ്‌പെന്റ് ചെയ്യുന്നത് മുതല്‍ ആരോഗ്യപരിപാലനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. 

 

 

 

 

 

 

 

കൊറോണ ബാധ ലോകവ്യാപകമായ പശ്ചാത്തലത്തില്‍ നയതന്ത്ര വിസകള്‍ ഒഴികെ വിദേശികള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ലോക്സഭയില്‍ അറിയിച്ചു.

 

 

 

 

 

 

ചൈന, കൊറിയ, ഇറാന്‍, സ്പെയിന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നീരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരെയും ക്വാറന്റൈന്‍ ചെയ്യുമെന്നും അദ്ദേഹം വക്തമാക്കി .

మరింత సమాచారం తెలుసుకోండి: