ജമ്മു കശ്മീരിലെ സോപോറില്‍ സാധാരണക്കാര്‍ക്കു നേരെ തീവ്രവാദികളുടെ വെടിവെപ്പ്. ഡാംഗര്‍പുരയിലാണ് സംഭവം. ഒരു പെണ്‍കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. 

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് റിപ്പോര്‍ട്ടുണ്ട്.സ്ഥലത്ത് ശക്തമായ  സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

Find out more: