പുതുവർഷപ്പിറവിയിൽ തൻെറ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റർ ഹർദിക് പാണ്ഡ്യ. കാമുകി നതാഷ സ്റ്റാൻകോവിച്ചുമായുള്ള പ്രണയബന്ധമാണ് താരം ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ നതാഷക്കൊപ്പമുള്ള ഒരു ചിത്രവും പാണ്ഡ്യ പങ്ക് വെച്ചിട്ടുണ്ട്.
ഡാൻസ് റിയാലിറ്റി ഷോയായ 'നാച്ച് ബാലിയേ' എന്ന പരിപാടിയിലൂടെ ആരാധകർക്ക് നേരത്തെ തന്നെ പ്രിയങ്കരിയാണ് നടാഷ.
പ്രശസ്ത റാപ്പർ ബാദ്ഷായുടെ 'ഡീജേ വാലേ ബാബു' എന്ന ഹിറ്റ് മ്യൂസിക് വീഡിയോയിലും ഈ സെർബിയൻ നടി ഉണ്ടായിരുന്നു. പാണ്ഡ്യയും നടാഷയും നിരവധി പരിപാടികളിൽ ഈ വർഷം ഒരുമിച്ച് പങ്കെടുത്തിരുന്നു.തൻെറ കാമുകിയെ പാണ്ഡ്യ കുടുംബത്തിന് പരിചയപ്പെടുത്തിയെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിരുന്നില്ല. പാണ്ഡ്യയുടെ പിറന്നാളിന് വലിയൊരു കുറിപ്പ് നടാഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തൻെറ പ്രിയ സുഹൃത്തെന്നാണ് പാണ്ഡ്യയെ നടാഷ വിശേഷിപ്പിച്ചിരുന്നത്പാണ്ഡ്യയെയും മറ്റ് പല ബോളിവുഡ് താരങ്ങളെയും ബന്ധപ്പെടുത്തി നേരത്തെയും വാർത്തകൾ പുറത്ത് വന്നിരുന്നു. ഉർവശി റൗത്തേല, എല്ലി അവ്റാം, ഇഷ ഗുപ്ത എന്നിവർ ഇവരിൽ ചിലരാണ്.
ഇപ്പോൾ നടാഷയുമായുള്ള ബന്ധത്തിൽ ഔദ്യോഗികമായി താരം പ്രഖ്യാപനം നടത്തിയതോടെ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. ക്രിക്കറ്റ് താരങ്ങളും പാണ്ഡ്യയുടെ പോസ്റ്റിന് താഴെ ആശംസകൾ അറിയിക്കുന്നുണ്ട്
click and follow Indiaherald WhatsApp channel