പിച്ചാത്തിയും പിന്നിൽ ഒളിപ്പിച്ച് നിൽക്കുന്ന ആൾ ജോജു തന്നെ; ആരോ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്! മഞ്ജു വാര്യർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. പിച്ചാത്തി പിന്നിൽ ഒളിപ്പിച്ചു നിൽക്കുന്ന ആളെയാണ് പോസ്റ്ററിൽ കാണുന്നത്. അത് ജോജു ജോർജ്ജ് തന്നെയാണെന്നാണ് ഒറ്റ നോട്ടത്തിൽ മനസ്സിലാവുന്നത്. ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആരോ' എന്ന ചിത്രത്തന്റെ ഫസ്സ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.  സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. 




  അഞ്ജലി ടീം- ജി കെ പിള്ള, ഡോക്ടർ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ. ക്യാമറ- മാധേഷ്, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജിബാൽ, എഡിറ്റർ- നൗഫൽ അബ്ദുള്ള. പ്രൊഡ്കഷൻ കൺട്രോളർ- താഹീർ മട്ടാഞ്ചേരി, കല- സുനിൽ ലാവണ്യ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- പ്രദീപ് കടകശ്ശേരി, സ്റ്റിൽസ്- സമ്പത്ത് നാരായണൻ, പരസ്യകല- ആർട്ടോ കാർപ്പസ്, സൗണ്ട് ഡിസൈൻ- ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ- അശോക് മേനോൻ, വിഷ്ണു എൻ കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സി കെ ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ- ബാബു അസിസ്റ്റന്റ് ഡയറക്ടർ- സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് ശിവദാസൻ, ആക്ഷൻ- ബ്രൂസിലി രാജേഷ്, നൃത്തം- തമ്പി നില, പ്രൊഡക്ഷൻ മാനേജർ-പി സി വർഗ്ഗീസ്, വാർത്ത പ്രചരണം- എ എസ് ദിനേശ്. വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്‌മെന്റ്‌സ് എന്നി ബാനറിൽ വിനോദ് ജി പാറാട്ട്, വി കെ അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത് കരീം, റഷീദ് പാറയ്ക്കൽ എന്നിവർ ചേർന്നാണ്.  




  അതേസമയം ഇന്നലെ ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തെ എതിർത്ത് കൊണ്ട് നടൻ ജോജു ജോർജ് രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെ ജോജുവിന് ഐക്യദാർഢ്യവുമായി താരങ്ങളും ആരാധകരുമെല്ലാം എത്തുന്നുണ്ട്. അനീഷ് ജി മേനോൻ, സജിദ് യഹിയ ഇവരുടെയെല്ലാം കുറിപ്പുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളെ നിശബ്ദരക്കാൻ നോക്കണ്ട. എല്ലാ രാഷ്ട്രീയ പാർട്ടികളോടുമുള്ള സ്നേഹവും ബഹുമാനവും നിലനിർത്തികൊണ്ടുതന്നെ ജോജു ജോർജ് ഇന്ന് നടത്തിയ ഒറ്റയാൾ പോരാട്ടത്തെ; നാളെ ജനമനസ്സുകളിൽ പടരേണ്ട പോരാട്ടവീര്യത്തെ നൂറുശതമാനം അനുകൂലിച്ചുകൊണ്ട് പറയട്ടെ. 




  ജനദ്രോഹ നിലപാടുകൾക്കെതിരെ സമരം ചെയ്യേണ്ടത് ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടല്ല. അനീതിക്കെതിരെ സമരം ചെയ്യേണ്ടത് സാധാരണക്കാരന്റെ സമയവും ലക്ഷ്യവും തടസ്സപ്പെടുത്തികൊണ്ടല്ല. രോഗികളും, വിദ്യാർത്ഥികളും ആംബുലൻസുകളുമടക്കം അത്യാവശ്യക്കാർ യാത്ര ചെയ്യേണ്ട വാഹനങ്ങളെ റോഡിൽ തടയുന്നത് ചോദ്യം ചെയ്യുമ്പോൾ നേരിടേണ്ടത് അതെ യാത്രക്കാരുടെ കാറ് തല്ലി തകർത്തുകൊണ്ടല്ല.

Find out more: