ഏതൊക്കെ സിനിമാ താരങ്ങളാണ് കോവിഡ് 19 പരിസഹോദനയ്ക്കു വിദേയമായത്? ഹോളിവുഡ്, ബോളിവുഡ്, ടോളിവുഡ്, മോളിവുഡ് അങ്ങനെ സിനിമ സീരിയൽ താരങ്ങളെയും കൊറോണ ഒരു തലത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ചില്ലെങ്കിലും, ടെസ്റ്റിന് എങ്കിലും വിധേയരായ മലയാളി താരങ്ങളെയും , രോഗം ബാധിച്ച ചില താരങ്ങളെയും അറിയാം. കൊവിഡ് 19 ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.

 

 

  ലോകം മുഴുവനും ഇതിനകം 11.6മില്യൺ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷകണക്കിന് ആളുകൾ ആണ് ഈ രോഗം മൂലം മരണമടയുന്നതും. നിരവധി സെലിബ്രിറ്റികളും കൊറോണ രോഗത്തിന്‍റെ പിടിയിലായിട്ടുണ്ട്.കൊവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുമായി സമ്പർക്കം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥർ സുരാജ് വെഞ്ഞാറമൂട് പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് താരം നിരീക്ഷണത്തിൽ ആകുന്നത്. പിന്നീട് അദ്ദേഹം ടെസ്റ്റിന് വിധേയൻ ആയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.

 

 

  ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം പൃഥ്വി രാജ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിൽ ആയിരുന്നു. പിന്നീട്ഹോം ക്വാറന്റൈനിൽ ഇരുന്ന ശേഷമാണ് അദ്ദേഹം ടെസ്റ്റിന് വിധേയൻ ആകുന്നത്. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് താരം കോവിഡ് ഫലം നെഗറ്റീവ് ആണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. താരം അടക്കം 71 പേര്‍ സംഘത്തിലുണ്ടായിരുന്നു.

 

 

  പിന്നീട് നടത്തിയ പരിശോധനയിൽ ദിലീഷ് പോത്തന്റെ ഫലം നെഗറ്റീവ് ആയി മാറുകയും ചെയ്തു. ചലച്ചിത്രതാരവും എംപിയുമായി സുമലത അംബരീഷിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇപ്പോൾ ഹോം ക്വാറന്റീനിലാണ് താരം. രോഗവിവരം ട്വിറ്ററിലൂടെയാണ് സുമലത അറിയിച്ചത്.തെലുങ്ക് സീരിയൽ താരം നവ്യ സ്വാമിക്ക് കൊറോണ സ്ഥിരീകരിച്ചിരിച്ചത് അടുത്തിടെയാണ്.

 

 

 

  തെലുങ്ക് സീരിയലായ നാ പെറു മീനാക്ഷിയുടെ ഷൂട്ടിംഗിനിടെയാണ് നടിയെ പരിശോധനയ്ക്ക് വിധേയ ആക്കിയതും ഫലം പോസിറ്റീവ് ആയി മാറിയതും.ആഫ്രിക്കയിലെ ഷൂട്ടിങ്ങിനു ശേഷം നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയേണ്ടി വന്ന മറ്റൊരു താരമാണ് ദിലീഷ് പോത്തൻ.

 

 

మరింత సమాచారం తెలుసుకోండి: