കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാനുള്ള ഹൈക്കോടതി നീക്കത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഫീസ് പുനഃനിര്‍ണയിക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ല.
ഫീസ് നിര്‍ണയ സമിതിയുടെ അധികാരം കവര്‍ന്നെടുക്കാനുള്ള ഹൈക്കോടതി നടപടി തെറ്റാണെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമായി പറയുന്നു.
2016-17, 2017-18, 2018-19 അധ്യയനവര്‍ഷങ്ങളിലേക്ക് ഫീസ് നിര്‍ണയ സമിതി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് കണക്കാക്കിയ ഫീസ് പുനര്‍നിര്‍ണയിക്കാനാണ് ഹൈക്കോടതി നടപടി ആരംഭിച്ചത്.
ഇതിനായി ഫീസ് നിശ്ചയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ മാസം സ്വകാര്യ മെഡിക്കല്‍ കോളേജുകളോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
11 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയായിരുന്നു കോളേജുകള്‍ ആവശ്യപ്പെട്ട ഫീസ്. നടത്തിപ്പുചെലവ് സംബന്ധിച്ച് കോളേജുകള്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ഫീസ് നിര്‍ണയ സമിതി നാലരലക്ഷം മുതല്‍ അഞ്ചരലക്ഷം വരെ ആയി ഫീസ് നിശ്ചയിച്ചിരുന്നു. സമിതി നിശ്ചയിച്ച ഫീസ് 2019 ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
click and follow Indiaherald WhatsApp channel