
എന്നാൽ ഉത്തരം കിട്ടിയവർ ആദ്യമൊന്ന് ഞെട്ടി.ബൈഡന്റെ വിജയത്തെ വിമർശിച്ച് ട്വീറ്റുകൾ പുറത്തുവിടുമ്പോഴും മറ്റ് തെരഞ്ഞെടപ്പ് തിരക്കുകൾക്കിടയിലും ഗോൾ ഫ് ക്ലബ്ബിൽ ഫോട്ടോ ഷൂട്ടിലായിരുന്നു അദ്ദേഹം. വധൂവരന്മാർക്കൊപ്പം എത്തി കുശലാന്വേഷണം നടത്താനും ട്രംപ് സമയം കണ്ടെത്തി.ട്രംപിന്റെ ഗോൾഫ് ഭ്രമത്തെക്കുറിച്ച് നേരത്തെ മുതൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ജോൺ എഫ് കെന്നഡിക്ക് ശേഷം അമേരിക്കൻ ചരിത്രത്തിൽ മികച്ച ഗോൾഫ് കളിക്കാരനായിരുന്നു ട്രംപ് എന്ന് ഗോൾഫ് ഡൗഗസ്റ്റ് മാഗസിൻ എഴുതിയിരുന്നു.ട്രംപ് പോയതിന് പിന്നാലെ സ്റ്റർലിങ്ങിലെ ഗോൾഫ് ക്ലബിലേക്കാണ് പോയത്.
സ്റ്റാർലിങ്ങിലെ ഗോൾഫ് ക്ലബിലേക്ക് സ്വന്തം കാർട്ടിലാണ് ട്രംപ് എത്തിയത്. ക്ലബിൽ ഫോട്ടോ ഷൂട്ടിലായിരുന്നു ദമ്പതികൾക്ക് ഒപ്പം ട്രംപ് ചിലവിട്ടത്. വൈറ്റ് ഹൗസ് പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് വെള്ളുത്ത നിറത്തിലുള്ള മെഗാ (മെക്ക് അമേരിക്ക ഗ്രേറ്റ് എഗെയിൻ) തൊപ്പിയും ജാക്കറ്റും ഇരുണ്ട നിറത്തിലുള്ള പാന്റും ഷൂവുമാണ് അദ്ദേഹം ധരിച്ചിരുന്നത്.ക്ലബ് ഹൗസിന് പുറത്തു നടന്ന ഒരു വിവാഹത്തിൽ നവദമ്പതികളുടെ അഭ്യർത്ഥന മാനിച്ച് അവർക്കൊപ്പം ചിത്രങ്ങൾ പകർത്തുവാൻ തയ്യാറായത്. ദമ്പതികൾക്ക് ആശംസകളും നേർന്നാണ് അദ്ദേഹം മടങ്ങിയത്. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ അദ്ദേഹം മടങ്ങുകയും ചെയ്തു.