വിവാഹ ചടങ്ങിൽ കേരളത്തിൽ എത്ര പേർക്ക് പങ്കെടുക്കാം! പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌കും നിർബന്ധമാക്കും. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കാതിരിക്കുന്നത് കണ്ടെത്താൻ പോലീസിനെ കൂടി രംഗത്തിറക്കും. നിലവിൽ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരാണ് നിരീക്ഷണ ചുമതല നിർവഹിക്കുന്നത്. 



ഇവരുടെ എണ്ണം വർധിപ്പിക്കാനും കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഈ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കുറയ്‌ക്കാൻ കഴിയുമെന്നാണ് കരുതുന്നത്. കണ്ടെയിൻമെൻ്റ് സോണുകളിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കും. ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതും ജാഗ്രത കുറഞ്ഞതും കൊവിഡ് വ്യാപനത്തിന് കാരണമായി.  വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല. കൊവിഡ് ടെസ്‌റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വർധിപ്പിക്കും. 


ഇതിൽ 75 ശതമാനം ആർടിപിസിആർ പരിശോധനയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനെ കൊവിഡ് ബോധവൽക്കരണം ശക്തമാക്കും. അതേസമയം കണ്ടെയിൻമെൻ്റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതി നൽകിക്കൊണ്ടുള്ള അനുമതി കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ തടസമില്ല. ഇതിനായി പ്രത്യേക പാസുകളോ അനുമതിയോ തേടേണ്ടതില്ലെന്നും പുതുക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 



കൊവിഡ് വ്യാപനത്തിന് പിന്നാലെ കഴിഞ്ഞ മാർച്ച് മുതൽ പ്രവർത്തനം നിർത്തിവച്ച സ്വിമ്മിങ് പൂളുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിത്തുടങ്ങിയത്. അതേസമയം, രാജ്യത്ത് ഏറ്റവുമധികം ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്. കണ്ടെയിൻമെൻ്റ് സോണുകളിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കും.

Find out more: