എന്നാൽ യുഎഇയെ കൂടി യാത്രാനിരോധനമുള്ള രാജ്യമായി പ്രഖ്യാപിച്ചതോടെ ഇവിടെയെത്തിയവർ കുടുങ്ങുകയായിരുന്നു. അതേസമയം, കുവൈത്തിലെയും സൗദിയിലെയും യാത്രാവിലക്ക് വേഗത്തിൽ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരെന്നും അവർ നാട്ടിലേക്ക് തിരികെ പോവാൻ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്നുമാണ് അധികൃതർ നൽകുന്ന സൂചന. ഇതിനകം സൗജന്യ ടിക്കറ്റിനുള്ള അമ്പതോളം അപേക്ഷകൾ മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് കോൺസുലേറ്റ് വക്താവ് അറിയിച്ചു.സൗദിയിലോ കുവൈത്തിലോ എത്താനുള്ള ടിക്കറ്റിനും ക്വാറന്റൈൻ വാസത്തിനാവശ്യമായ ചെലവിനുമുള്ള പണം മാത്രം കൈയിൽ കരുതിയാണ് ഇവർ യുഎഇയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ ക്വാറന്റൈൻ കാലാവധി കഴിഞ്ഞതോടെ താമസിക്കുന്ന ഹോട്ടലുകൾ ഇവരെ പുറത്താക്കുന്ന സ്ഥിതിയുണ്ടായി.
കെഎംസിസി പോലുള്ള വിവിധ പ്രവാസി സംഘടനകളും സജി ചെറിയാനെ പോലുള്ള ജീവകാരുണ്യ പ്രവർത്തകരുമാണ് ആയിരത്തിലേറെ വരുന്ന ഇവരുടെ സഹായത്തിനെത്തിയത്. അതേസമയം, നിർമാണ ജോലികൾക്കായി പോവുന്ന സാധാരണക്കാരാണ് ഇവരിൽ ഏറെ പേരും.ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരികെ പോവുന്നവർക്കായി 330 ദിർഹം നിരക്കിലാണ് ടിക്കറ്റ് ഓഫർ ചെയ്തിരിക്കുന്നത്. അതേസമയം, കേരളത്തിലേക്കുള്ള യാത്രക്കാർക്ക് 250 ദിർഹം നിരക്കിൽ 150 ടിക്കറ്റുകളുമായി യുഎഇയിലെ സ്മാർട്ട് ട്രാവൽസും രംഗത്തെത്തി.
ഫെബ്രുവരി 18, 20, 23 തീയതികളിൽ ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ. സീറ്റുകൾ പരിമിതമായതിനാൽ ഓരോ വിമാനത്തിലേക്കും ആദ്യം ബുക്ക് ചെയ്യുന്ന 50 വീതം ടിക്കറ്റുകൾക്കാണ് ഈ ഇളവ് അനുവദിക്കുകയെന്ന് സ്മാർട്ട് ട്രാവൽസ് മാനേജിംഗ് ഡരക്ടർ ആഫി അഹ്മദ് അറിയിച്ചു. അതിനിടെ, യുഎഇയിൽ കുടുങ്ങിയ മലയാളി പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യൻ എക്‌സ്പ്രസും രംഗത്തെത്തിയിട്ടുണ്ട്.
click and follow Indiaherald WhatsApp channel