ചെന്നൈ മെട്രോ ട്രെയിനുകൾ ഡ്രൈവറില്ലാതെ ഓടും! രണ്ടാംഘട്ടം പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കും. ഇതിനാവശ്യമായ ട്രെയിൻസെറ്റുകളുടെ നിർമ്മാണത്തിലേക്ക് പ്രശസ്ത റോളിങ് സ്റ്റോക്ക് നിർമ്മാതാവായ ആൽസ്റ്റം പ്രവേശിച്ചു. ചെന്നൈയിലെ ശ്രീ സിറ്റിയിലെ ആസ്റ്റം പ്ലാന്റിലാണ് ട്രെയിനുകളുടെ നിർമ്മാണം നടക്കുക.
ഇപ്പോൾ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന ചെന്നൈ മെട്രോ രണ്ടാംഘട്ടം പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കും.2027ൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്ന രണ്ടാംഘട്ട മെട്രോ പാതയുടെ മൂന്ന് കോറിഡോറുകളിൽ ഒന്നാണ് ലൈറ്റ് ഹൗസ്-പൂന്തമല്ലി (Poonamalli) പാത. എല്ലാ കോറിഡോറുകളും ചേർത്ത് 61843 കോടി രൂപയുടെ പദ്ധതിയാണിത്.നഗരത്തെ കിഴക്കുപടിഞ്ഞാറ് ബന്ധിപ്പിക്കുന്നു രണ്ടാംഘട്ട മെട്രോ. മാതവരം-സിപ്കോട്ട് കോറിഡോർ, മാതവരം-ഷോലിംഗനല്ലൂർ എന്നിവയാണ് മറ്റ് രണ്ട് കോറിഡോറുകൾ. ഇവയിൽ നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാക്കുന്നത് ലൈറ്റ് ഹൗസ്-പൂന്തമല്ലി പാതയാണ്. കാട്ടുപാക്കം, അയ്യപ്പൻതാങ്കൽ, പോരൂർ, ആലപ്പാക്കം, വലസരവാക്കം, വടപളനി, കോടമ്പാക്കം, പവർ ഹൈസ്, പനങ്കൽ പാർക്ക്, നന്ദനം, ബോട്ട് ക്ലബ്, തിരുമയിലൈ, കുച്ചേരി റോഡ് എന്നീ കേന്ദ്രങ്ങളിലൂടെയാണ് ഈ പാത പോകുക. ഇതിൽ പൂന്തമല്ലി മുതൽ പോരൂർ ജങ്ഷൻ വരെയുള്ള ഭാഗം അടുത്തവർഷം (2025) തന്നെ പണിതീർത്ത് ഉദ്ഘാടനം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. 

36 ട്രെയിനുകളാണ് ആസ്റ്റം ഡെലിവർ ചെയ്യുക. ഓരോന്നും മൂന്ന് കാറുകൾ വീതമുള്ളവയാണ്. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത പിടിക്കാൻ ഈ ട്രെയിനുകൾക്ക് സാധിക്കും. ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടം പണി നടന്നുവരികയാണ്. ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി കോറിഡോർ വരെയാണ് ഈ പാത വരുന്നത്.36 ട്രെയിനുകളുടെ നിർമ്മാണം ആൽസ്റ്റം ഏറ്റെടുത്തിരിക്കുന്നത് 124 ദശലക്ഷം യൂറോയ്ക്കാണ്. ഇതിൽ ചെന്നൈ മെട്രോയുടെ പ്രവർത്തനത്തിന് തൊഴിലാളികളെ പരിശീലനം നൽകി സജ്ജരാക്കുന്നതു വരെ ഉൾപ്പെടുന്നു.
2027ൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്ന രണ്ടാംഘട്ട മെട്രോ പാതയുടെ മൂന്ന് കോറിഡോറുകളിൽ ഒന്നാണ് ലൈറ്റ് ഹൗസ്-പൂന്തമല്ലി (Poonamalli) പാത. എല്ലാ കോറിഡോറുകളും ചേർത്ത് 61843 കോടി രൂപയുടെ പദ്ധതിയാണിത്. നഗരത്തെ കിഴക്കുപടിഞ്ഞാറ് ബന്ധിപ്പിക്കുന്നു രണ്ടാംഘട്ട മെട്രോ. മാതവരം-സിപ്കോട്ട് കോറിഡോർ, മാതവരം-ഷോലിംഗനല്ലൂർ എന്നിവയാണ് മറ്റ് രണ്ട് കോറിഡോറുകൾ. ഇവയിൽ നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാക്കുന്നത് ലൈറ്റ് ഹൗസ്-പൂന്തമല്ലി പാതയാണ്. കാട്ടുപാക്കം, അയ്യപ്പൻതാങ്കൽ, പോരൂർ, ആലപ്പാക്കം, വലസരവാക്കം, വടപളനി, കോടമ്പാക്കം, പവർ ഹൈസ്, പനങ്കൽ പാർക്ക്, നന്ദനം, ബോട്ട് ക്ലബ്, തിരുമയിലൈ, കുച്ചേരി റോഡ് എന്നീ കേന്ദ്രങ്ങളിലൂടെയാണ് ഈ പാത പോകുക. ഇതിൽ പൂന്തമല്ലി മുതൽ പോരൂർ ജങ്ഷൻ വരെയുള്ള ഭാഗം അടുത്തവർഷം (2025) തന്നെ പണിതീർത്ത് ഉദ്ഘാടനം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. 36 ട്രെയിനുകളാണ് ആസ്റ്റം ഡെലിവർ ചെയ്യുക.   

Find out more: