പകർച്ച പണിയിൽ നിന്നും കുഞ്ഞുങ്ങളെയും ഗർഭിണികളെയും എങ്ങനെ സംരക്ഷിക്കാം. ഗര്‍ഭിണിയായിരിക്കുമ്പോഴും അതിന് ശേഷവും, കുഞ്ഞിനുള്ളതും അമ്മക്കുള്ളതുമായി വിവിധ തരം വാക്സിനേഷനുകളാണുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കേണ്ടതാണ്. അതില്‍ ഏതെങ്കിലും ഒരെണ്ണം പോലും വിട്ടുപോകുന്നത് വലിയ രീതിയില്‍ ദോഷകരമായി ബാധിച്ചേക്കാം.

 

   മാതാപിതാക്കളാകാന്‍ കാത്തിരിക്കുന്നവരെ സംബന്ധിച്ച് ഗര്‍ഭധാരണം സന്തോഷത്തിന്‍റെ നാളുകളാണ്. അതേ സമയം ഗർഭസ്ഥ ശിശുവിന്റെ സുരക്ഷക്ക് വേണ്ടി ഒരുപാട് കാര്യങ്ങളില്‍ ബോധവല്‍ക്കരണം നേടേണ്ട സമയം കൂടിയാണിത്. ഡോക്ടര്‍മാരുടെ പരിശോധനകളും മറ്റു മെഡിക്കല്‍ ടെസ്റ്റുകളും നടത്തേണ്ടത് കൊണ്ട് വലിയ സമ്മര്‍ദ്ദമാണ് ഈ കാലഘട്ടത്തില്‍ അനുഭവിക്കേണ്ടി വരിക. കുഞ്ഞുങ്ങളുടെ നല്ല ആരോഗ്യത്തിന് വേണ്ടി നിരവധി മുന്നൊരുക്കങ്ങളാണ് അമ്മമാര്‍ നടത്തേണ്ടത്.

 

 

  ആരോഗ്യമുള്ള ഭക്ഷണം കഴിക്കുക, പ്രസവത്തിന് മുന്നോടിയായി ചെയ്യേണ്ട വ്യായാമങ്ങളില്‍ ഏര്‍പ്പെടുക, മെഡിക്കേഷന്‍ ക്ലാസുകളില്‍ പങ്കെടുക്കുക, നല്ല അമ്മയായി മാറുന്നതിന് വേണ്ടിയുള്ള ഉപദേശങ്ങള്‍ സ്വീകരിക്കുക എന്നിവയോടൊപ്പം വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കേണ്ടതാണ്.  ഏറ്റവുമധികം അവഗണിക്കപ്പെടുന്ന (ഇന്ത്യയില്‍ പ്രത്യേകിച്ചും) പ്രധാനപ്പെട്ട വാക്സിനുകളിലൊന്നാണ് ഇൻഫ്ലുവെന്‍സ വാക്സിന്‍. അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷനും, അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍റ് ഗൈനക്കോളജിസ്റ്റ്സും നിര്‍ബന്ധമായും ശുപാര്‍ശ ചെയ്യുന്ന ഈ വാക്സിന്, ഇവിടെ വലിയ പ്രധാന്യം ലഭിക്കുന്നില്ല.

 

  ഗര്‍ഭധാരണ സമയത്ത് എടുക്കേണ്ട വാക്സിനേഷനുകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ വ്യത്യസ്ത തരത്തിലുള്ള ട്രെൻഡുകളാണ് കാണുന്നത്. വാക്സിനുകളുടെ ലഭ്യതക്കുറവാണ് ഇക്കാര്യത്തിലുള്ള പ്രധാന വെല്ലുവിളി. വാക്സിനുകളുടെ സുരക്ഷാ വിവരങ്ങളെ കുറിച്ചും ശുപാര്‍ശകളെ കുറിച്ചുമുള്ള അറിവില്ലായ്മയാണ് ഗര്‍ഭിണികളായ സ്ത്രീകളിലുള്ള കുറഞ്ഞ വാക്സിനേഷന്‍ നിരക്കിലേക്ക് നയിക്കുന്നത്.

 

 

ഒരു ഗര്‍ഭിണിയുടെ രോഗപ്രതിരോധശേഷി അവരുടെ മാത്രമല്ല, ഗര്‍ഭത്തിലുള്ള കുഞ്ഞിന്‍റെയും ആരോഗ്യത്തെ ബാധിക്കും. കുഞ്ഞിന് ആറു മാസം പ്രായമാകുന്നത് വരെ ഇത് തുടരുന്നു. ജനിച്ചതിന് ശേഷമാണെങ്കില്‍ പോലും കുഞ്ഞുങ്ങള്‍ അവരുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പോഷകഗുണങ്ങള്‍ക്ക് വേണ്ടി അമ്മയുടെ പാലിനെയാണ് ആശ്രയിക്കുന്നത്ഗര്‍ഭിണികളല്ലാത്ത മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഗര്‍ഭിണികള്‍ക്ക് കാലാവസ്ഥാ രോഗങ്ങളും പകര്‍ച്ചവ്യാധികളും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള ശാരീരികമായ മാറ്റങ്ങള്‍ ഈ റിസ്ക് വര്‍ധിപ്പിക്കും.

 

  

മുതിര്‍ന്നവരുമായി

 

  

മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ മരണസാധ്യത കൂടുതലും ഇവരിലായിരുന്നു. ആറുമാസത്തിന് താഴെയുള്ള കുഞ്ഞുങ്ങളും ഇന്‍ഫ്ലുവെന്‍സയുമായി ബന്ധപ്പെട്ട് വലിയ റിസ്ക്കുകള്‍ നേരിടുന്നവരില്‍ രണ്ടാം സ്ഥാനത്താണ്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ മാത്രമാണ് ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നത്.
അമ്മയെയും കുഞ്ഞിനെയും ബാധിക്കുന്ന വലിയ രോഗങ്ങളെ തടയാനുള്ള പ്രധാനമാര്‍ഗ്ഗമാണ് ഇന്‍ഫ്ലുവെന്‍സ വാക്സിനേഷന്‍.

 

 

  അമ്മയുടെ ശരീരത്തിലുള്ള ആന്‍റിബോഡികളെയാണ് രോഗസുരക്ഷക്കായി കുഞ്ഞുങ്ങള്‍ ആശ്രയിക്കുന്നത്. 1960-ല്‍ ഗര്‍ഭിണികള്‍ക്ക് വേണ്ടി ആദ്യമായി ശുപാര്‍ശ ചെയ്യപ്പെട്ട ഇന്‍ഫ്ലുവെന്‍സ വാക്സിനെ കുറിച്ച് നിരവധി പഠനങ്ങളാണ് വന്നത്. എന്നാല്‍ കാര്യമായ സുരക്ഷാ പ്രശ്നങ്ങളൊന്നും ഇതുവരെ ആരും ചൂണ്ടിക്കാണിച്ചിട്ടില്ല.   

మరింత సమాచారం తెలుసుకోండి: