ഗർഭിണികൾ ഇത്തരത്തിലുള്ള ഈന്തപ്പഴം കഴിക്കണം.  ഗർഭകാലത്ത് കഴിയ്‌ക്കേണ്ട ചില ഭക്ഷണ വസ്തുക്കളുണ്ട്, ഒഴിവാക്കേണ്ടതും. വയറ്റിലെ കുഞ്ഞിന്റെ ആരോഗ്യത്തിനു കൂടി ഇത് അത്യാവശ്യമാണ്. ചിലപ്പോൾ അമ്മയ്ക്ക് ഗുണകരമാകുന്നവ കുഞ്ഞിന് ഗുണകരമാകണമെന്നുമില്ല. തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിലും ഇവ കഴിയ്‌ക്കേണ്ട രീതിയിലുമെല്ലാം കാര്യമായ ശ്രദ്ധ വേണം താനും. ചി ഭക്ഷണങ്ങൾ, ആരോഗ്യകരമെങ്കിൽ പോലും ഗർഭകാലത്ത് ചില പ്രത്യേക രീതിയിൽ കഴിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. ഗർഭകാലത്തെങ്കിലും അല്ലാത്തപ്പോഴും ആരോഗ്യത്തിന് ഗുണം നൽകുന്നവയാണ് ഡ്രൈ നട്‌സുംഫ്രൂട്സും. ഡ്രൈ ഫ്രൂട്‌സിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം.  ഈന്തപ്പഴം നല്ലതു പോലെ പഴുത്തു വിളഞ്ഞതിന്റെ അടയാളം ഇതിന്റെ നല്ല കറുത്ത നിറമാണ്. ഇതുപോലെ തൊലിപ്പുറത്തു ചുളിവുകളുള്ളതു നോക്കി വാങ്ങുക. ഇതെല്ലാം ഇതു പഴുത്തു വിളഞ്ഞതാണെന്ന സൂചന നൽകുന്നു. ഇതു പോലെ നല്ലതു പോലെ വിളഞ്ഞു പാകമായ ഈന്തപ്പഴം കഴിച്ചാൽ മാത്രമേ ഗുണം പൂർണമായി ലഭിയ്ക്കൂ.


നല്ല ഇരുണ്ട നിറത്തിലുള്ള, തൊലിപ്പുറത്തു ചുളിവുള്ള ഈന്തപ്പഴമാണ് പൂർണ ഗുണം നൽകുക. ധാരാാളം വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളുമെല്ലാമുണ്ട്.രക്തസമ്മർദമുള്ളവർ ഇതു കഴിയ്ക്കുന്നതു ബിപി നിയന്ത്രിച്ചു നിർത്താൻ ഏറെ നല്ലതാണ്. ക്ഷീണം അകറ്റാനും പേശികളുടെ ബലം വർദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. കോപ്പർ, മഗ്നീഷ്യം, സെലേനിയം, മാംഗനീസ് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ് .കാൽസ്യം സമ്പുഷ്ടമാണ് ഇത്. എല്ലിന്റെയും പല്ലിന്റെയും ബലത്തിന് ഏറെ നല്ലതാണ്.ഗർഭകാലത്ത് ഈന്തപ്പഴം നൽകുന്ന ഗുണങ്ങൾ ചെറുതല്ല. പല ഗർഭണികളേയും ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് രക്തസമ്മർദം അഥവാ ബിപി. ബിപി നിയന്ത്രിയ്ക്കുവാൻ ഇത് ഏറെ നല്ലതാണ്.ഗർഭകാലത്ത് ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചിൽ പ്രശ്‌നങ്ങളുണ്ടാകും. ദഹനത്തിന് ബുദ്ധിമുട്ടുണ്ടാകും. ഇവ ചൂടുവെള്ളത്തിൽ 10 മിനിറ്റ് ഇട്ടു വയ്ക്കുക എന്നതാണ് .


ഇതിനുള്ള പരിഹാരം. പിന്നീട് ഇതെടുത്ത് തോടു നീക്കി കഴിയ്ക്കാം. ദഹനം എളുപ്പമാകും, വയറിന് അസ്വസ്ഥകളുണ്ടാകില്ല. ഗർഭകാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്കു പരിഹാരമാണിത്. ഇത് കുടൽ ആരോഗ്യത്തിന് മികച്ചതുമാണ്.ഈന്തപ്പഴത്തിന്റെ പുറന്തോടിന് കട്ടി കൂടിയതാണ്. ഇതു ഗർഭകാലത്തു ചിലരിൽ പ്രശ്‌നങ്ങളുണ്ടാക്കും.സ്വാഭാവികമായി അയേൺ തോതു വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്. ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്നതിനും കോൾഡ് പോലുള്ള പ്രശ്‌നങ്ങൾക്കും ഈന്തപ്പഴം നല്ലൊരു പരിഹാരമാണ്. കോൾഡ്, അലർജി പ്രശ്‌നങ്ങൾ ഉള്ളവർ ഇതുണ്ടെങ്കിൽ ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് ഇത്തരം രോഗാവസ്ഥകൾ തടഞ്ഞു നിർത്താനുള്ള രോഗപ്രതിരോധ ശേഷി നൽകും. ഗർഭകാലത്തുണ്ടാകുന്ന അനീമിയ പ്രശ്‌നങ്ങൾക്ക് ഇതു പരിഹാരമാകുന്നു. ഇതിൽ അയേൺ ധാരാളമുണ്ട്. ഹീമോഗ്ലോബിൻ തോതു വർദ്ധിപ്പിയ്ക്കാൻ ഇത് ഏറെ നല്ലതാണ്. 

మరింత సమాచారం తెలుసుకోండి: